SCERT 2020 ൽ ആദ്യമായി തുടങ്ങിയ online certification course ആണ്. "Adopt TeacherTransformation Programme. "ഒരുടീച്ചർആരായിരിക്കണം?,എന്തായിരിക്കണം?,എങ്ങനെയായിരിക്കണം?-ഇതിനുത്തരം നല്കുന്ന platform ആണിത്. Moodle platform മിലാണ് course നടത്തുന്നത്. സ്വയം കണ്ടെത്തുക. മെച്ചപ്പെടുക പ്രയോജനപ്പെടുത്തുക . ഇതാണ് തത്വം . Welcome to the Adopt Journal assignments page. The assignments page shows the assignments done for this course. Explore a curated collection of downloadable assignments.
Thursday, December 31, 2020
Wednesday, December 16, 2020
WEBINAR SERIES INAUGURATION FUNCTION
29/ 09 2020 WEBINAR SERIES INAUGURATION
FUNCTION
@ 10
am on GOOGLE MEET
Dr. Prasad, Director, NCERT Kerala function inaugurate ചെയ്തു. DIET Principal in charge Dr. T R Sheela kemari,
സ്വാഗത പ്രസംഗം നടത്തി. Function
coordinate ചെയ്തത് DIET ഫാക്കല്റ്റി Smt KK
Manju teacher ആയിരുന്നു. Ex DIET Principal C. പ്രഭാകരൻ സർ
.Adopt State coordinator Sreejith സർ, കൂടെ ഞങ്ങളുടെ Mentors
Dr. മുഹമ്മദ് കബീർ ,
Dr. V സുലഭ , Dr. K
Geetha Lakshmi, എന്നിവരും,സന്നിഹിതരായിരുന്നു. Motivator speaker MA സുധീർ സാർ guest
ആയിരുന്നു.
ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ
highlight ആയി അനുഭവപ്പെട്ടത് Dr.J Prasad, Director, NCERT Kerala സാറിന്റെ വാക്കുകൾ ആയിരുന്നു.
“കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്തുക.”
ശരിയാണ് മുതിർന്ന ഒരു പൗരന് ഉണ്ടാക്കുന്ന അന്വഷണ ത്വര യേക്കാളും എത്രയോ മടങ്ങാണ് കു
ട്ടി
യിലെ
അന്വഷണത്വര . എന്ത്, എവിടെ, എന്തുകൊണ്ട്,എങ്ങനെ, എന്നിങ്ങനെ എണ്ണിയാൽ
ഒടുങ്ങാത്ത ചോദ്യങ്ങൾക്കു നടുവിലാണ് നമ്മുടെ കുട്ടികൾ. ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ മാർഗങ്ങൾ, സംവിധാനങ്ങൾ, വഴികൾ, കുട്ടിയുടെ മുന്നിൽ തുറന്നു കൊടുത്താൽ കുട്ടി ആ വഴിയേ സഞ്ചരിച്ചു ഉത്തരത്തിലെത്തും. ഈ സത്യം മനസ്സിലാക്കാതെയാണ്. നമ്മൾ ചോദ്യങ്ങൾക്കു ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു കുട്ടിയെ തൃപ്തിപ്പെടുത്തുകയോ, കുട്ടിയുടെ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു വരുന്നത്.
കുട്ടിയുടെ
അന്വഷണത്തെ ചക്രവാളത്തോളം ഉയർത്താൻ വേണ്ടി കുട്ടിക്കു വഴിഒരുക്കികൊടുക്കുക എന്നത് ഒരു
കലയാണ്.അധ്യാപനം ഒരു കലയാണ്.
Experimental
learning, Research in Education എന്നിവയുടെ പ്രാധാന്യം MA
SUDHEER സാറിനാൽ പങ്കുവെക്കപെട്ടു.
36 Adopt
പങ്കാളികളും വെബ്ബിനാറിൽ
പങ്കെടുത്തു,
Monday, December 14, 2020
മസ്തിഷ്കവും പഠനവും
വിദ്യാഭ്യാസ മനശാസ്ത്രം
മസ്തിഷ്കവും പഠനവും
പഠനത്തിൻ്റ നാഡീതലം
മുഖവുര
സങ്കീർണ്ണമായ അഡാപ്റ്റീവ് സിസ്റ്റമാണ് മസ്തിഷ്കം. മസ്തിഷ്കം ഒരു സാമൂഹിക തലച്ചോറാണ്.
മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചു ഏകോപിച്ച് വിവിധ
കോശസമുച്ചയങ്ങൾക്ക് വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. ബൗദ്തിക ശേഷിയുടെ,
സർഗ്ഗപരതയുടെ, ഓർമ്മയുടെ, കമ്പ്യൂട്ടർ പ്രവർത്തനത്തിന്റ എല്ലാം വിളനിലം മസ്തിഷ്കമാണ് ആണ്.
അവയവങ്ങളിൽ മസ്തിഷ്കം ആണ് ഏറ്റവും സങ്കീർണമായത് . അസംഖ്യം ന്യൂറൽശൃംഖല മസ്തിഷ്ക
ത്തിന് ഉണ്ട്. ആയിരം ട്രില്യൻ സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്കത്തിൽ ഉള്ളതായി
കണക്കാക്കപ്പെട്ടിരിക്കുന്നു . (ഒരു ട്രില്യൻ =ഒരു ലക്ഷം കോടി) . ശരീരത്തിൻറെ രണ്ട് ശതമാനം
മാത്രമുള്ള മസ്തിഷ്കം ഓക്സിജൻറ 20% ഉപയോഗിക്കുന്നു. മസ്തിഷ്കം ഓരോ ഭാഗവും ഓരോ പ്രത്യേക
പ്രവർത്തിയിൽ പങ്കുവഹിക്കുന്നു . യുക്തിചിന്ത, അപഗ്രഥനം, എഴുത്ത് ,സംസാരം,
സാമാന്യവൽക്കരണം, ബുദ്ധിശക്തി ,എന്നിവ ഇടതുഭാഗത്തെ അർത്ഥം ഗോളം . വലത് അർത്ഥം
ഗോളം വ്യക്തിപരമായ അനുഭവത്തിൻ്റ വൈകാരികതയെ ഊന്നൽ നൽകുന്നു. പഠനത്തിലെ നാ
ഡീതലം എന്താണെന്നു നോക്കാം
ഉള്ളടക്കം
പുരാതന മസ്തിഷ്കത്തിൻറ പ്രധാന ഭാഗമാണ് ഹൈപ്പോതലാമസ് . വികാരങ്ങളെ
തൃപ്തിപ്പെടുത്തലും ,ജീവൻ നിലനിർത്തലും ആണ് ലക്ഷ്യം . മസ്തിഷ്ക നവീന മസ്തിഷ്കത്തിൻറ
പ്രധാനഭാഗമാണ് സെറിബ്രഅർത്ഥംഗോളങ്ങൾ. ബുദ്ധിപരവും സാംസ്കാരികപരവും കലാപരവുമായ
പ്രവർത്തികളുടെതാണ്. പുരാതന മസ്തിഷ്കത്തിൽ നിന്നും വരുന്ന മൃഗീയ വാസനകൾ
വികാരവിചാരങ്ങളും വികാരവിക്ഷോഭങ്ങളും നിയന്ത്രിക്കുന്നത് നവീന മസ്തിഷ്കം ആണ്.
ജന്മസിദ്ധമായി ലഭിച്ച നവീന മസ്തിഷ്കത്തിലെ കഴിവുകൾ പരിപോഷിപ്പിച്ച് എടുക്കാൻ കഴിയും .
സൃഷ്ടിപരമായ അനുഭവ പരിസരം ആവശ്യമാണ് .
പഠനത്തിൽ മസ്തിഷ്കത്തിൻ്റ സാധ്യതകൾ
നാഡീവ്യവസ്ഥ ജനതികമായി ചിട്ടപ്പെടുത്തിയതാണ്. ജൈവപരമായ വികാസത്തിന് ചില
സാധ്യതകൾ ഉണ്ട്. നാഡീ വ്യവസ്ഥയുടെ ആന്തരികമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ
ബാഹ്യമായ ചോതനകൾക്കനുസരിച്ചു മാറുന്നുണ്ട് . പ്ലാസ്റ്റിസിറ്റി പ്ലാസ്റ്റികതാ എന്നാണ് ഇതിന്
പറയുന്നത് .എത്രകണ്ട് പ്ലാസ്റ്റികത ഉണ്ടോ അത്രകണ്ട് മസ്തിഷ്കം വികസിച്ചുവെന്നു വരാം .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റ ക്രമത്തിലും ദൃഡതയിലും ഉണ്ടാക്കുന്ന സൂക്ഷ്മവും
ദുരൂഹമായ മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവരശേഖരണവും ആയി ബന്ധപ്പെട്ടിരിക്കുന്നു .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഉണ്ടാക്കുന്ന ഭാഗമാണ് സിനാപ്സ് . ഉറക്കത്തിൽ പോലും
വിവരങ്ങൾ തുടർച്ചയായി പാകപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയിലെ
യൂറോൺ ബന്ധങ്ങളിൽ ഉണ്ടാവുന്ന തുടർച്ചയായ മാറ്റങ്ങളിലൂടെയാണ്.2
പഠനത്തിൽ ഏർപ്പെടുമ്പോൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം
നടക്കുന്നു . പുതിയ ഓരോ കാര്യങ്ങൾ പഠിക്കുമ്പോൾ പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ
രൂപപ്പെടുന്നു .ന്യൂറോൺ പരസ്പരം ബന്ധപ്പെടുന്ന സ്ഥാനത്തിന് ഇടയിൽ വിവരശേഖരണത്തിനു
സഹായിക്കുന്ന രാസവസ്തുവിനെറ അളവിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ
സിനാപ്സ് ബന്ധങ്ങളുടെ ശക്തിയിൽ ദീർഘകാലം നിലനിൽക്കുന്നതും ഗാഡവുമായ മാറ്റങ്ങൾ
ഉണ്ടാക്കുന്നത്.
ഓർമ്മയുടെയും പഠനത്തിൻറെയും അടിസ്ഥാനമായ പ്ലാസ്റ്റികത മാറ്റങ്ങളുടെ സ്വഭാവം
സംബന്ധിച്ച് ഘടകങ്ങൾ സിനാപ്സിനെയാണ് ആശ്രയിക്കുന്നത് .ന്യൂറോണുകൾ തമ്മിലുള്ള
സൈനാപ്സിത ബന്ധം രൂപപ്പെടുന്നതിന് നിരക്ക് ജനനശേഷം ദ്യുതഗതിയിൽ വർദ്ധിക്കുകയും മൂന്ന്
വയസ്സ് ആകുമ്പോൾ ഏറ്റവും ഉയർന്ന രീതിയിൽ ആവുകയും ചെയ്യുന്നു .മസ്തിഷ്കം കോശങ്ങൾ
രൂപപ്പെടുന്നതിനു ജീവിതാനുഭവങ്ങൾക്ക് പങ്കുണ്ട്. ക്രിയാത്മകമായ പഠനങ്ങൾ ലഭിക്കുന്നത് വഴി
കൂടുതൽ പുതിയ മടക്കുകൾ ഉണ്ടാക്കുന്നു .അതുവഴി പ്രവർത്തന ശേഷി വർദ്ധിക്കും .
ജനനത്തിനു മുൻപ് തന്നെ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു എങ്കിലും പരിസരവുമായി
പ്രതികരിക്കുന്നതിനും ഇടപഴകുന്നതിനും കോശങ്ങൾ നിർമ്മിക്കപെടേണ്ടത്
അനുഭവങ്ങളിലൂടെയാണ്. കണ്ണിലെ ന്യൂറോണുകളും വിഷ്വൽകോർട്ടക്സിലുള്ള ന്യൂറോണുകളും
തമ്മിലുള്ള പരസ്പര ബന്ധമാണ് ആണ് കാഴ്ചയെ വിശകലനം ചെയ്യാന്നവുന്നത്. ദൃശ്യ പരമായ
അനുഭവങ്ങളുടെ ആവർത്തനം ഇവ തമ്മിലുള്ള കോശബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
ശൈശവദശയിൽ സമൃദ്ധമായ അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കേണ്ടത് ന്യൂറോൺ ബന്ധങ്ങൾ
വേണ്ടത്ര സ്ഥാപിക്കാനും അങ്ങനെ ലഭ്യമായ ബൗദ്ധിക ശേഷി സംരക്ഷിക്കാനും ആവശ്യമാണ്.
ന്യൂറോൺ ബന്ധങ്ങളും പ്ലാസ്റ്റികതയുമായി ബന്ധപ്പെട്ട മസ്തിഷ്ക വികാസം ജീവിതകാലം മുഴുവൻ
തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിലെ ഈ
ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും . നിരന്തരം വൈവിദ്ധ്യമുള്ളതും
അതേസമയം പുതിയതുമായ കാര്യങ്ങൾ പഠിക്കുക സ്കില്ലുകൾ പഠിക്കുക , എന്നിവ വഴി പുതിയ
ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു. അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ (prunning)
ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ ലഭ്യമായ കോഗ്നിറ്റീവ് ശേഷികളായ ഒാർമ്മ,ചിന്ത, ബോധം
,ബുദ്ധി , ജാഗ്രത തുടങ്ങിയവ കാര്യക്ഷമമായി ഉപയോഗിക്കുവാനും നിലനിർത്താനും കഴിയും .
മനുഷ്യ മസ്തിഷ്കത്തിൽ ഒരു ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉണ്ട്എന്ന് 2014 ൽ
കണ്ടുപിടുച്ചു. ഇതിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു . ഗണിതശാസ്ത്രത്തിൽ വസ്തുക്കളെയും
അവർ തമ്മിലുള്ള ബന്ധങ്ങളെ പറ്റി പഠിക്കുന്ന ശാഖയാണ് graph theory. മസ്തി്ഷ്കത്തിലെ ഈ
പ്രതിഭാസം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ തരത്തിലാവണം ഓരോ പഠന വസ്തുതകളും
കുട്ടികൾക്ക് കൊടുക്കുമ്പോൾ . ഏതു സമീപനരീതി ആണ് ആഭികാമ്യം, ഏതു പ്രക്രിയകളിലൂടെ
പഠന വസ്തുത എത്തിക്കുന്നു, ഏതെല്ലാം സാമഗ്രികൾ ഉപയോഗിക്കുന്നു -എന്നിവയെല്ലാം ഈ പഠന
വസ്തുത കുട്ടിയിൽ എത്തിച്ചേരുമ്പോൾ കുട്ടിയിലുണ്ടാക്കുന്ന മാനസിക മാറ്റങ്ങളുടെയും
പഠനതെളിവിനെയും ബാധിക്കുന്നു.
അതായത് കണ്ടും അറിഞ്ഞും പഠിക്കുന്ന പ്രവർത്തനങ്ങൾ കുട്ടിയുടെ ന്യൂറോൺ
വികാസത്തെ അനുകൂലമാകുന്നു . യുക്തിചിന്തക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ്
നിൽക്കേണ്ടത് . പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന് ഉതകുന്ന വഴികൾ വെട്ടിത്തെളിച്ചു നൽകുക.
വിവിധ വിഷയങ്ങളിൽ അടിസ്ഥാനമായി നിലനിൽക്കുന്നത് ഗണിതം ആണെന്ന് ഗ്രാഫ് തിയറി3
പറയുന്നതിനാൽ നിത്യജീവിത ഉദ്ഗ്രഥിതസമീപന രീതിയിൽ ഗണിതാശയങ്ങൾ കുട്ടികൾക്ക്
നൽക്കപ്പെടണം .
പ്രാഥമിക വിദ്യാഭ്യാസഘട്ടം ഏറ്റവും നിർണ്ണായക ഘട്ടമാണ്. "മുളയിലേ അറിയാം വിളയുടെ
ഗുണം "എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ് . കുട്ടിക്കാലത്തെ കുട്ടിയുടെ സ്വതന്ത്രചിന്തയും
വൈകാരിക ഭാവങ്ങളും പ്രകടനങ്ങളും സ്വതന്ത്രമായി വികസിപ്പിക്കപ്പെട്ട രീതിയിൽ വേണം
ബോധനസമീപനരീതി അവലംബിക്കേണ്ടത്. അത് വീട്ടിൽ ആയാലും സ്കൂളിൽ ആയാലും . എന്നാൽ
ഇത് മനസ്സിലാക്കാതെയാണ് പല അമ്മമാരും ( അധ്യാപകർ പോലും ) "അവൻ കുട്ടിയല്ലേ അവന്
ഇതൊക്കെ മതി" എന്ന ഭാവത്തിൽ കുട്ടിയുടെ ആശയ പ്രകടനങ്ങൾ സ്ഥാനം നൽകാതെ
അവഗണിക്കുന്നത്.
അനുബന്ധം
ബാലാവകാശ നിയമം കൊണ്ടുവന്നിട്ടുള്ളതും കുട്ടിയുടെ മാനസിക വളർച്ചയുടെ സുപ്രധാന
ഘട്ടങ്ങളിലൂടെ ബാല്യം കടന്നു പോകുന്നു എന്ന കണ്ടെത്തലുകളുടെ ഫലമാണ്. brain based learning
അഥവാ കുട്ടിയുടെ ബൗദ്ധിക വികാസം പ്രാപ്തമാക്കുന്ന പഠനബോധന തന്ത്രങ്ങളിലൂടെ പഠനം
നടത്തണം. അതായത് കുട്ടിക്ക് കരുതൽ അനുഭവപ്പെടണം ,ചിന്തിക്കാൻ കഴിയണം, അഭിപ്രായം
പറയാൻ ,സ്വന്തം കണ്ടെത്തലുകൾ പ്രാധാന്യമുണ്ടെന്നു തിരിച്ചറിയുകയും വേണം ,ആവശ്യമായ
ജലം ആഹാരങ്ങൾ എന്നിവ ലഭ്യമാക്കണം, അനുഭവങ്ങൾ കൊടുക്കണം ,മോട്ടിവേഷൻ
കൊടുക്കണം .
ഉപസംഹാരം
ഒരു വിദ്യാഭ്യാസ അനുഭവത്തിൽ വിദ്യാർത്ഥികളെ പൂർണ്ണമായും മുഴുകുന്ന പഠന അന്തരീക്ഷം
സൃഷ്ടിക്കുന്നു. വളരെയധികം വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുതന്നെ
പഠിതാക്കളിൽ ഭയം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. - വിവരങ്ങൾ സജീവമായി പ്രോസസ്സ്
ചെയ്യുന്നതിലൂടെ ഏകീകരിക്കാനും ആന്തരികവൽക്കരിക്കാനും പഠിതാവിനെ അനുവദിക്കുന്നു.
ചിന്തോദ്ദീപകവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരങ്ങൾ നൽകുന്നതുമായ അനുഭവങ്ങളിലൂടെ
ഉള്ള പഠനം ആണ് ബുദ്ധിവികാസത്തിനു അടിസ്ഥാനമായി വേണ്ടത്. അതിനാൽ എല്ലാ
വിഷയവും അനുഭവ പഠനത്തിന് ഉതകുന്ന രീതിയിൽ മാറ്റേണ്ടതുണ്ട് .പഠനം നമ്മുടെ ക്ലാസ്
മുറിയിൽ ഒതുങ്ങുന്നതല്ല എന്ന തിരിച്ചറിവ് കൂടി വേണം .
അവലംബം
Dr Prasad Amor,Psychologist’s Article
Moodle http://moodle.scert.kerala.gov.in/pluginfile.php/4382/mod_resource/content/
2/brain%20based%20learning.pdf
Shaima AS,
Teacher, GOVT HSS Kazhakuttom.
Wednesday, December 9, 2020
google meet webinar അനുഭവങ്ങൾ 4
Google meet on 27/ 08/ 2020
Resource person Sri. V parameswaran vettikkad from Malappuram
Subject ക്ലാസ്സ്‌റൂം ആസൂത്രണം
പാഠാസൂത്രണം മേന്മയുള്ളതാണെങ്കിലേ ആ പ്രദേശത്തെ പഠനനേട്ടം കുട്ടികളിൽ കിട്ടു
അതാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം
ക്ലാസ് ആസൂത്രണം 5 തലത്തിലുണ്ട്
വാർഷികാസൂത്രണം
യൂണിറ്റ് തല ആസൂത്രണം
ക്ലാസ് ആസൂത്രണം
ക്ലാസ്സ്‌റൂം അന്താരീക്ഷം പഠനസാമഗ്രികൾ
അക്കാഡമികം ഭൗതികം വൈകാരികം ICT ശേഖരിക്കുന്നത് ICT നിർമിക്കുന്നത്
പാഠ ആസൂത്രണം
,അടിസ്ഥാന പാഠഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പ്രവർത്തനം, സൂക്ഷ്മ പ്രക്രിയ, പ്രതികരണം,
വിവരങ്ങൾ
പഠാസൂത്രണം പ്രധാനമാവുന്നതു എന്തുകൊണ്ട്?
പഠാസൂത്രണത്തിന്റെ സമഗ്രത ആണ് അതിന്റെ കാരണം
വിഷയപരമായ ഉള്ളടക്കം , പഠനബോധനപ്രക്രിയ പാഠ്യപദ്ധതതി സമീപനം വിഷയ സമീപനം പഠന നേട്ടങ്ങൾ വിലയിരുത്തൽ ഇനീ മേഖലകളിൽ സമഗ്രമായി ആസൂത്രണം ചെയ്യണം അപ്പോൾ പഠാസൂത്രണം പ്രധാനമാവുന്നു.
കമ്മീഷൻ റിപ്പോർട്ട് പ്രകാരം പഠാസൂത്രണം നടക്കേണ്ടത് , മനഃശാസ്ത്രം, കലാകായിക പ്രവൃത്തിപരിചയ ശേഷികൾ, വിഷയ സമീപനം, കുട്ടികളുടെ അവകാശങ്ങൾ ,എന്നിവയിൽ പ്രാധാന്യം കൊടുത്തുകൊണ്ടുവേണം.
ശ്രീ പരമേശ്വരൻ സാർ വെട്ടികാട് ക്ലാസ്സ്‌റൂം ആസൂത്രണം എന്ന ഭാഗം വളരെ വ്യക്തമായി വിവരിക്കുകയുണ്ടായി
ക്ലാസ്സ്‌റൂം ആസൂത്രണത്തിന്റെ ഒരു പ്രധാന ഘടകമാണ് പദസൂത്രണം .പാഠ ആസൂത്രണം നല്ല ലക്ഷ്യ ബോധത്തോടെ ആസൂത്രണം ചെയ്താൽ മാത്രമേ എല്ലാ കുട്ടിക്കൾക്കും പഠന നേട്ടങ്ങൾ എല്ലാം എത്തിച്ചു,നാം ഉദ്യേശിക്കുന്ന ഫലം നേടാൻ കഴിയു . 9 E ഘട്ടങ്ങളിലൂടെ ഒരു പഠാസൂത്രണം ആസൂത്രിതമായി തന്നെ കടന്നു പോകണം ബോധപൂർവം ഓരോ ഘട്ടത്തിലും കുട്ടിക്ക് ലഭിക്കേണ്ട നേട്ടങ്ങൾ, കുട്ടിയുടെ പ്രതികരണങ്ങൾ, എന്നിവ മുൻകൂട്ടി ധാരണയുണ്ടാവണം. സർഗ്ഗവേള കളികൾ കൊടുക്കുന്ന work sheet കൾ എന്ന് വേണ്ട എല്ലാ സാമഗ്രികളുടെയും ധാരണയും ആസൂത്രണവും നടക്കണം
നാലാം ക്ലാസ്സിലെ കുടയില്ലാത്തവർ എന്ന പാഠഭാഗം കുൂട്ടിയിൽ ഏതു രീതിയിൽ കൊടുതാലാണ് ഭാഷാപ്രയോഗം മെച്ചപ്പെടുന്നത് എന്ന് ഉദാഹരണം സഹിതം വ്യക്തമാക്കി . ഭാഷാവിഷയത്തിൽ 9 E ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടു പോകുന്നത് എങ്ങനെയാണ് എന്നത് ഉദാഹരണം സഹിതം ബോധ്യമാക്കിത്തന്നു.
THANKS TO ARRANGED THIS GOOGLE MEET CLASS TODAY
WELCOME Dr. K Geethalakshmi DIET, TVPM
SCREEN SHARING Smt. Manju KK DIET
Participants 16
Saturday, December 5, 2020
google meet webinar അനുഭവങ്ങൾ 3
24 / 08/ 2020
Monahan Kalthery and Sanu mash
Google meet at 2 pm
പരിസ്ഥിതി എന്നത് വേർതിരിച്ചു കാണാനാവില്ല . നാം തന്നെയാണ് പരിസ്ഥിതി. പരിസര പഠനം നടക്കേണ്ടതു പരിസരത്തിനുവേണ്ടി, പരിസരത്തിലൂടെ, പരിസരത്തിനു ആവണം. പരിസരത്തിലൂടെ എന്നത് പ്രക്രിയയാണ്. പരിസരത്തിതുവേണ്ടി എന്നത് കുട്ടിയിൽ രൂപപ്പെടേണ്ട മനോഭാവവും ആണ് . ie of the environmental , for the environmental , through the environmental . 14 പ്രക്രിയാശേഷികൾ evs ൽ ഉണ്ട്. അന്വഷണാത്മക പഠനരീതിയാണ് പരിസരപഠന സമീപന രീതിയായി അവലംബിച്ചിരിക്കുന്നത്.. ശാസ്ത്രീ യമായ അന്വഷണത്തിലൂടെ തെളിവുകൾ ശേഖരിക്കുക, വിപുലീകരിക്കുക.
അതായത് അന്വഷണാത്മക പഠനത്തിലൂടെ മികച്ച പഠനനേട്ടം കുട്ടിയിൽ എത്തിക്കാൻ കുറഞ്ഞത് 5 E ഘട്ടങ്ങളിലൂടെ കടന്നുപോയേ പറ്റൂ .
എന്നാൽ ഇന്ന് 5 E ഘട്ടം മാറി 9 E ഘട്ടത്തിലോട്ടു പോയിട്ടുണ്ട്. എന്തൊക്കെയാണ് ഈ 9 E ഘട്ടങ്ങളും 5 E ഘട്ടങ്ങളും?
1 ELICIT
കുട്ടിയെ അറിവ് നിർമാണ പ്രക്രിയക്ക് സജ്ജമാക്കുന്ന പ്രവർത്തനം ആണ്. ഒരു വ്യത്യസ്ത സംഭവത്തിൽ നിന്നും തുടങ്ങണം എന്നാണീ ഡോക്ടർ ബെനഡിക്ട് സാറിന്റെ അഭിപ്രായം അതായത് desvripant event
2 ENGAGE
മുന്നറിവിലൂടെ കുട്ടിയെ പഠനത്തിന് സജ്ജമാക്കുക. അതായത് കുട്ടി അറിഞ്ഞ ധാരണ എന്താണ്? - നിലവിലുള്ള ധാരണ എന്താണ്?.ഇവാ തിരിച്ചറിഞ്ഞു അറിവുനിര്മാണത്തിനു താല്പര്യപ്പെടുക.
3 EXPLORE
അന്വഷണ പ്രക്രിയ രൂപകൽപന ചെയ്യുക , ശാസ്ത്രീ യവഴികളിലൂടെ അറിവ് കണ്ടെത്തുക,പ്രവചനങ്ങൾ നടത്തുക ഇവയാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. അദ്ധ്യാപിക/അധ്യാപകൻ ഈ ഘട്ടത്തിൽ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കണം.കുട്ടിയുടെ SPECEFIC ആയ ചോദ്യങ്ങൾ തന്നെ ചോദിക്കണം
4 EXPLAIN
കണ്ടെത്തിയ പഠന വസ്തുതകൾ വിവരിക്കുന്നു. ആശയപരമായ കുട്ടിയുടെ വളർച്ച ഈ ഘട്ടത്തിൽ വിലയിരുത്താം. കൂടുതൽ ആശയങ്ങൾ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നതിനു അവസരവും കൊടുക്കണം
5 ENCOUNTER
കുട്ടി കണ്ടെത്തിയ അറിവുകളിൽ നിന്നും കൂടുതൽ അറിവുകളിലേക്കു കുട്ടിയെ എത്തിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ teacher ആസൂത്രണം ചെയ്തിരിക്കണം . കുട്ടി teacher ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളിലൂടെ കൂടുതൽ വിശാലമായ അറിവു അന്വഷണ തലങ്ങളിലേക്ക് സഞ്ചരിക്കുന്നു.
6 ENLIGHTEN
ഇപ്പോൾ കുട്ടി പഠനനേട്ടം കൈവരിച്ചു .അന്വഷണ ഫലങ്ങൾ ക്രോഡീകരിക്കുന്ന വേളയാണ്. ഈ ഘട്ടത്തിൽ സ്വാഭാവികമായും കുട്ടിയിൽ ന്യൂതന ആശയങ്ങൾ ഉടലെടുക്കുന്ന സന്ദർഭമാണിത്. teacher hint ചോദ്യങ്ങളും ആവശ്യമായ support ഉം നൽകി കുട്ടിയുടെ കണ്ടെത്തിയ അറിവുകൾ/ ആശയങ്ങൾ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്ന തരത്തിൽ ക്രമപ്പെടുതെണ്ടതായുണ്ട്. അദ്ധ്യാപിക സമയവും സന്ദര്ഭവറും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.
7 EXTENT/EXPAND
കണ്ടെത്തിയ പഠനനേട്ടങ്ങളും അറിവുകളും ഈ ഘട്ടത്തിൽ കുട്ടി പ്രയോഗിക്കുന്നു. അതിലൂടെ പരിസരത്തിനു ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടക്കുന്നു.
8 ELABORATE
ഇപ്പോൾ കുറ്റിയിലെ അറിവ് പ്രായോഗിക തലത്തിൽ എത്തിയതുമൂലം കുട്ടിയിൽ കൂടുതൽ അനുഭവത്തെളിച്ചം നടക്കുന്നു. അങ്ങനെ അറിവ് വികസിക്കുന്നു.
9 EVALUATE
വിലയിരുത്തൽ പ്രക്രിയ നിരന്തരം നടക്കേണ്ടതാണ്. ഓരോ ഘട്ടങ്ങളിലും കുട്ടിയെ നിരന്തരം വിലയിരുത്തണം. കുട്ടിക്ക് സ്വയംവിലയിരുത്താനുള്ള അവസരങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവണം നൽകേണ്ടത്.. അറിവ് പ്രയോഗിക്കുമ്പോൾ കുട്ടി യിലെ അറിവുകൾ / പഠനനേട്ടം വിലയിരുത്തണം
അപ്പോൾ 5 E എന്താണെന്നു അറിയാൻ തോന്നുന്നില്ലേ?
ദാ ഈ കോളം നോക്കു
1 ELICIT
1 ENGAGE
2 ENGAGE
2 EXPLORE
3 EXPLORE
3EXPLAIN
4 EXPLAIN
5 ENCOUNTER
6 ENLIGHTEN
4 EXTENT/EXPAND
7 EXTENT/EXPAND
8 ELABORATE
5 EVALUATE
9 EVALUATE
ഇപ്പോൾ മനസ്സിലായില്ലേ? എന്താ വ്യത്യാസം എന്ന്.
അതായത് എൻഗേജിനു മുന്നേ ഒരു activity. Explain കഴിഞ്ഞു കുട്ടിയെ encounter, enlightening ഘട്ടത്തിലൂടെ കൊണ്ടുപോയിവേണം extent activity യിൽ കുട്ടി എത്തേണ്ടത്. ഈ extent activity യിലൂടെ വീടും അറിവ് elaborate ചെയ്യപ്പെടുന്നു. 9 E ലേക്ക് വരുമ്പോൾ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി ഊന്നൽ നൽകപ്പെടുന്നു.
IF ANY MISTAKE , COMMENT