വിദ്യാഭ്യാസ മനശാസ്ത്രം
മസ്തിഷ്കവും പഠനവും
പഠനത്തിൻ്റ നാഡീതലം

മുഖവുര
    സങ്കീർണ്ണമായ അഡാപ്റ്റീവ് സിസ്റ്റമാണ് മസ്തിഷ്കം. മസ്തിഷ്കം ഒരു സാമൂഹിക തലച്ചോറാണ്.
മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചു ഏകോപിച്ച് വിവിധ
കോശസമുച്ചയങ്ങൾക്ക് വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. ബൗദ്തിക ശേഷിയുടെ,
സർഗ്ഗപരതയുടെ, ഓർമ്മയുടെ, കമ്പ്യൂട്ടർ പ്രവർത്തനത്തിന്റ എല്ലാം വിളനിലം മസ്തിഷ്കമാണ് ആണ്.
അവയവങ്ങളിൽ മസ്തിഷ്കം ആണ് ഏറ്റവും സങ്കീർണമായത് . അസംഖ്യം ന്യൂറൽശൃംഖല മസ്തിഷ്ക
ത്തിന് ഉണ്ട്. ആയിരം ട്രില്യൻ സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്കത്തിൽ ഉള്ളതായി
കണക്കാക്കപ്പെട്ടിരിക്കുന്നു . (ഒരു ട്രില്യൻ =ഒരു ലക്ഷം കോടി) . ശരീരത്തിൻറെ രണ്ട് ശതമാനം
മാത്രമുള്ള മസ്തിഷ്കം ഓക്സിജൻറ 20% ഉപയോഗിക്കുന്നു. മസ്തിഷ്കം ഓരോ ഭാഗവും ഓരോ പ്രത്യേക
പ്രവർത്തിയിൽ പങ്കുവഹിക്കുന്നു . യുക്തിചിന്ത, അപഗ്രഥനം, എഴുത്ത് ,സംസാരം,
സാമാന്യവൽക്കരണം, ബുദ്ധിശക്തി ,എന്നിവ ഇടതുഭാഗത്തെ അർത്ഥം ഗോളം . വലത് അർത്ഥം
ഗോളം വ്യക്തിപരമായ അനുഭവത്തിൻ്റ വൈകാരികതയെ ഊന്നൽ നൽകുന്നു. പഠനത്തിലെ നാ‍
ഡീതലം എന്താണെന്നു നോക്കാം
ഉള്ളടക്കം
    പുരാതന മസ്തിഷ്കത്തിൻറ പ്രധാന ഭാഗമാണ് ഹൈപ്പോതലാമസ് . വികാരങ്ങളെ
തൃപ്തിപ്പെടുത്തലും ,ജീവൻ നിലനിർത്തലും ആണ് ലക്ഷ്യം . മസ്തിഷ്ക നവീന മസ്തിഷ്കത്തിൻറ
പ്രധാനഭാഗമാണ് സെറിബ്രഅർത്ഥംഗോളങ്ങൾ. ബുദ്ധിപരവും സാംസ്കാരികപരവും കലാപരവുമായ
പ്രവർത്തികളുടെതാണ്. പുരാതന മസ്തിഷ്കത്തിൽ നിന്നും വരുന്ന മൃഗീയ വാസനകൾ
വികാരവിചാരങ്ങളും വികാരവിക്ഷോഭങ്ങളും നിയന്ത്രിക്കുന്നത് നവീന മസ്തിഷ്കം ആണ്.
ജന്മസിദ്ധമായി ലഭിച്ച നവീന മസ്തിഷ്കത്തിലെ കഴിവുകൾ പരിപോഷിപ്പിച്ച് എടുക്കാൻ കഴിയും .
സൃഷ്ടിപരമായ അനുഭവ പരിസരം ആവശ്യമാണ് .
പഠനത്തിൽ മസ്തിഷ്കത്തിൻ്റ സാധ്യതകൾ
    നാഡീവ്യവസ്ഥ ജനതികമായി ചിട്ടപ്പെടുത്തിയതാണ്. ജൈവപരമായ വികാസത്തിന് ചില
സാധ്യതകൾ ഉണ്ട്. നാഡീ വ്യവസ്ഥയുടെ ആന്തരികമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ
ബാഹ്യമായ ചോതനകൾക്കനുസരിച്ചു മാറുന്നുണ്ട് . പ്ലാസ്റ്റിസിറ്റി പ്ലാസ്റ്റികതാ എന്നാണ് ഇതിന്
പറയുന്നത് .എത്രകണ്ട് പ്ലാസ്റ്റികത ഉണ്ടോ അത്രകണ്ട് മസ്തിഷ്കം വികസിച്ചുവെന്നു വരാം .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റ ക്രമത്തിലും ദൃഡതയിലും ഉണ്ടാക്കുന്ന സൂക്ഷ്മവും
ദുരൂഹമായ മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവരശേഖരണവും ആയി ബന്ധപ്പെട്ടിരിക്കുന്നു .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഉണ്ടാക്കുന്ന ഭാഗമാണ് സിനാപ്സ് . ഉറക്കത്തിൽ പോലും
വിവരങ്ങൾ തുടർച്ചയായി പാകപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയിലെ
യൂറോൺ ബന്ധങ്ങളിൽ ഉണ്ടാവുന്ന തുടർച്ചയായ മാറ്റങ്ങളിലൂടെയാണ്.2
പഠനത്തിൽ ഏർപ്പെടുമ്പോൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം
നടക്കുന്നു . പുതിയ ഓരോ കാര്യങ്ങൾ പഠിക്കുമ്പോൾ പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ
രൂപപ്പെടുന്നു .ന്യൂറോൺ പരസ്പരം ബന്ധപ്പെടുന്ന സ്ഥാനത്തിന് ഇടയിൽ വിവരശേഖരണത്തിനു
സഹായിക്കുന്ന രാസവസ്തുവിനെറ അളവിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ
സിനാപ്സ് ബന്ധങ്ങളുടെ ശക്തിയിൽ ദീർഘകാലം നിലനിൽക്കുന്നതും ഗാഡവുമായ മാറ്റങ്ങൾ
ഉണ്ടാക്കുന്നത്.
    ഓർമ്മയുടെയും പഠനത്തിൻറെയും അടിസ്ഥാനമായ പ്ലാസ്റ്റികത മാറ്റങ്ങളുടെ സ്വഭാവം
സംബന്ധിച്ച് ഘടകങ്ങൾ സിനാപ്സിനെയാണ് ആശ്രയിക്കുന്നത് .ന്യൂറോണുകൾ തമ്മിലുള്ള
സൈനാപ്സിത ബന്ധം രൂപപ്പെടുന്നതിന് നിരക്ക് ജനനശേഷം ദ്യുതഗതിയിൽ വർദ്ധിക്കുകയും മൂന്ന്
വയസ്സ് ആകുമ്പോൾ ഏറ്റവും ഉയർന്ന രീതിയിൽ ആവുകയും ചെയ്യുന്നു .മസ്തിഷ്കം കോശങ്ങൾ
രൂപപ്പെടുന്നതിനു ജീവിതാനുഭവങ്ങൾക്ക് പങ്കുണ്ട്. ക്രിയാത്മകമായ പഠനങ്ങൾ ലഭിക്കുന്നത് വഴി
കൂടുതൽ പുതിയ മടക്കുകൾ ഉണ്ടാക്കുന്നു .അതുവഴി പ്രവർത്തന ശേഷി വർദ്ധിക്കും .
ജനനത്തിനു മുൻപ് തന്നെ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു എങ്കിലും പരിസരവുമായി
പ്രതികരിക്കുന്നതിനും ഇടപഴകുന്നതിനും കോശങ്ങൾ നിർമ്മിക്കപെടേണ്ടത്
അനുഭവങ്ങളിലൂടെയാണ്. കണ്ണിലെ ന്യൂറോണുകളും വിഷ്വൽകോർട്ടക്സിലുള്ള ന്യൂറോണുകളും
തമ്മിലുള്ള പരസ്പര ബന്ധമാണ് ആണ് കാഴ്ചയെ വിശകലനം ചെയ്യാന്നവുന്നത്. ദൃശ്യ പരമായ
അനുഭവങ്ങളുടെ ആവർത്തനം ഇവ തമ്മിലുള്ള കോശബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
ശൈശവദശയിൽ സമൃദ്ധമായ അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കേണ്ടത് ന്യൂറോൺ ബന്ധങ്ങൾ
വേണ്ടത്ര സ്ഥാപിക്കാനും അങ്ങനെ ലഭ്യമായ ബൗദ്ധിക ശേഷി സംരക്ഷിക്കാനും ആവശ്യമാണ്.
ന്യൂറോൺ ബന്ധങ്ങളും പ്ലാസ്റ്റികതയുമായി ബന്ധപ്പെട്ട മസ്തിഷ്ക വികാസം ജീവിതകാലം മുഴുവൻ
തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിലെ ഈ
ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും . നിരന്തരം വൈവിദ്ധ്യമുള്ളതും
അതേസമയം പുതിയതുമായ കാര്യങ്ങൾ പഠിക്കുക സ്കില്ലുകൾ പഠിക്കുക , എന്നിവ വഴി പുതിയ
ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു. അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ (prunning)
ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ ലഭ്യമായ കോഗ്നിറ്റീവ് ശേഷികളായ ഒാർമ്മ,ചിന്ത, ബോധം
,ബുദ്ധി , ജാഗ്രത തുടങ്ങിയവ കാര്യക്ഷമമായി ഉപയോഗിക്കുവാനും നിലനിർത്താനും കഴിയും .
മനുഷ്യ മസ്തിഷ്കത്തിൽ ഒരു ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉണ്ട്എന്ന് 2014 ൽ
കണ്ടുപിടുച്ചു. ഇതിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു . ഗണിതശാസ്ത്രത്തിൽ വസ്തുക്കളെയും
അവർ തമ്മിലുള്ള ബന്ധങ്ങളെ പറ്റി പഠിക്കുന്ന ശാഖയാണ് graph theory. മസ്തി്ഷ്കത്തിലെ ഈ
പ്രതിഭാസം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ തരത്തിലാവണം ഓരോ പഠന വസ്തുതകളും
കുട്ടികൾക്ക് കൊടുക്കുമ്പോൾ . ഏതു സമീപനരീതി ആണ് ആഭികാമ്യം, ഏതു പ്രക്രിയകളിലൂടെ
പഠന വസ്തുത എത്തിക്കുന്നു, ഏതെല്ലാം സാമഗ്രികൾ ഉപയോഗിക്കുന്നു -എന്നിവയെല്ലാം ഈ പഠന
വസ്തുത കുട്ടിയിൽ എത്തിച്ചേരുമ്പോൾ കുട്ടിയിലുണ്ടാക്കുന്ന മാനസിക മാറ്റങ്ങളുടെയും
പഠനതെളിവിനെയും ബാധിക്കുന്നു.
    അതായത് കണ്ടും അറിഞ്ഞും പഠിക്കുന്ന പ്രവർത്തനങ്ങൾ കുട്ടിയുടെ ന്യൂറോൺ
വികാസത്തെ അനുകൂലമാകുന്നു . യുക്തിചിന്തക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ്
നിൽക്കേണ്ടത് . പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന് ഉതകുന്ന വഴികൾ വെട്ടിത്തെളിച്ചു നൽകുക.
വിവിധ വിഷയങ്ങളിൽ അടിസ്ഥാനമായി നിലനിൽക്കുന്നത് ഗണിതം ആണെന്ന് ഗ്രാഫ് തിയറി3
പറയുന്നതിനാൽ നിത്യജീവിത ഉദ്ഗ്രഥിതസമീപന രീതിയിൽ ഗണിതാശയങ്ങൾ കുട്ടികൾക്ക്
നൽക്കപ്പെടണം .
    പ്രാഥമിക വിദ്യാഭ്യാസഘട്ടം ഏറ്റവും നിർണ്ണായക ഘട്ടമാണ്. "മുളയിലേ അറിയാം വിളയുടെ
ഗുണം "എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ് . കുട്ടിക്കാലത്തെ കുട്ടിയുടെ സ്വതന്ത്രചിന്തയും
വൈകാരിക ഭാവങ്ങളും പ്രകടനങ്ങളും സ്വതന്ത്രമായി വികസിപ്പിക്കപ്പെട്ട രീതിയിൽ വേണം
ബോധനസമീപനരീതി അവലംബിക്കേണ്ടത്. അത് വീട്ടിൽ ആയാലും സ്കൂളിൽ ആയാലും . എന്നാൽ
ഇത് മനസ്സിലാക്കാതെയാണ് പല അമ്മമാരും ( അധ്യാപകർ പോലും ) "അവൻ കുട്ടിയല്ലേ അവന്
ഇതൊക്കെ മതി" എന്ന ഭാവത്തിൽ കുട്ടിയുടെ ആശയ പ്രകടനങ്ങൾ സ്ഥാനം നൽകാതെ
അവഗണിക്കുന്നത്.
അനുബന്ധം
    ബാലാവകാശ നിയമം കൊണ്ടുവന്നിട്ടുള്ളതും കുട്ടിയുടെ മാനസിക വളർച്ചയുടെ സുപ്രധാന
ഘട്ടങ്ങളിലൂടെ ബാല്യം കടന്നു പോകുന്നു എന്ന കണ്ടെത്തലുകളുടെ ഫലമാണ്. brain based learning
അഥവാ കുട്ടിയുടെ ബൗദ്ധിക വികാസം പ്രാപ്തമാക്കുന്ന പഠനബോധന തന്ത്രങ്ങളിലൂടെ പഠനം
നടത്തണം. അതായത് കുട്ടിക്ക് കരുതൽ അനുഭവപ്പെടണം ,ചിന്തിക്കാൻ കഴിയണം, അഭിപ്രായം
പറയാൻ ,സ്വന്തം കണ്ടെത്തലുകൾ പ്രാധാന്യമുണ്ടെന്നു തിരിച്ചറിയുകയും വേണം ,ആവശ്യമായ
ജലം ആഹാരങ്ങൾ എന്നിവ ലഭ്യമാക്കണം, അനുഭവങ്ങൾ കൊടുക്കണം ,മോട്ടിവേഷൻ
കൊടുക്കണം .
ഉപസംഹാരം
    ഒരു വിദ്യാഭ്യാസ അനുഭവത്തിൽ വിദ്യാർത്ഥികളെ പൂർണ്ണമായും മുഴുകുന്ന പഠന അന്തരീക്ഷം
സൃഷ്ടിക്കുന്നു. വളരെയധികം വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുതന്നെ
പഠിതാക്കളിൽ ഭയം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. - വിവരങ്ങൾ സജീവമായി പ്രോസസ്സ്
ചെയ്യുന്നതിലൂടെ ഏകീകരിക്കാനും ആന്തരികവൽക്കരിക്കാനും പഠിതാവിനെ അനുവദിക്കുന്നു.
ചിന്തോദ്ദീപകവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരങ്ങൾ നൽകുന്നതുമായ അനുഭവങ്ങളിലൂടെ
ഉള്ള പഠനം ആണ് ബുദ്ധിവികാസത്തിനു അടിസ്ഥാനമായി വേണ്ടത്. അതിനാൽ എല്ലാ
വിഷയവും അനുഭവ പഠനത്തിന് ഉതകുന്ന രീതിയിൽ മാറ്റേണ്ടതുണ്ട് .പഠനം നമ്മുടെ ക്ലാസ്
മുറിയിൽ ഒതുങ്ങുന്നതല്ല എന്ന തിരിച്ചറിവ് കൂടി വേണം .
അവലംബം
Dr Prasad Amor,Psychologist’s Article
Moodle http://moodle.scert.kerala.gov.in/pluginfile.php/4382/mod_resource/content/
2/brain%20based%20learning.pdf
                                                                         

 

                                                                                                       Shaima AS,

                                                                  Teacher, GOVT HSS Kazhakuttom.

Comments

Popular posts from this blog