ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും സരസമായ ക്ലാസ്

 


 നേടിയവ
"നിങ്ങൾ നിങ്ങളായി തന്നെ വളരണം .വേറിട്ട് ചിന്തിക്കണം .കഴിവുകൾ കണ്ടത്താനം .
അതിന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കണം . ഞാൻ ആരാവണം എന്ന ലക്ഷ്യബോധം
ഉറച്ചതായിരിക്കണം" ....ഈ ആശയങ്ങൾ എത്ര ലളിതവും സരളവും ആയിട്ടാണ് സാർ പ്രേസേന്റ്റ്
ചെയ്തത്. കുട്ടുകൾക്കു മാത്രമല്ല മുതിർന്നവർക്കും മോട്ടിവേഷൻ ലഭിക്കുന്ന തരത്തിലുള്ള ക്ലാസ്.
എന്റെ ചിന്തകൾ
ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട കഴിവാണ് കുട്ടികളെ കൈലെടുക്കുക എന്നത്.
കുട്ടികളുടെ മനസ്സിൽ സ്ഥാനം കിട്ടിയാൽ ആ അധ്യാപകൻ വിജയിച്ചു.
ഞാൻ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു.?
എന്റെ lp class അധ്യാപനത്തിലും ഈ കാര്യത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇപ്പഴോ ? up class
സിൽ പഠിപ്പിക്കാൻ വന്നശേഷം എല്ലാ കുട്ടികളെയും ഒരേപോലെ care ചെയ്യാൻ കഴിഞ്ഞോ? ഇല്ല
എന്തുകൊണ്ട്?
time table system ആണ് പ്രധാനകാരണം എന്ന് അനുഭവത്തിൽ നിന്നും മനസിലാക്കുന്നു. ഓരോ
പീരീഡ് ഉം 35 മിന്റ്. ക്ലാസ് തുടങ്ങി എൻഗേജ് ഘട്ടം കഴിഞ്ഞു പാഠത്തിൽ എത്തുമ്പോൾ അടുത്ത
ക്ലാസ്സിലേക്കുള്ള bell ആവും. അതുപോലെ ക്ലാസ്സുകളുടെ എണ്ണം കൊടുത്താൽ കൂടുതൽ work കൾ .
അതുകൊണ്ടു എല്ലാ കുട്ടികളെയും ശ്രദ്ധിക്കാൻ കഴിയുന്നില്ല. പക്ഷെ ഇപ്പോൾ whatsapp ഗ്രൂപുകളിൽ
വന്നതോടുകൂടി കുട്ടികളെ അടുത്തറിയാൻ കഴിയുന്നു എന്നത് കോവിഡ്കാലത്തിന്റെ നേട്ടങ്ങളിൽ
ഒന്നാണ് .
------------------------------------------------------
Shaima AS

Comments

Popular posts from this blog