Assignments for Educators & Students | Adopt Journal
Welcome to the Adopt Journal assignments page. Explore a curated collection of downloadableassignments
1 സ്കൂൾ പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ
കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവന്‍റെ വിദ്യാലത്തിലാണ്. അവന്‍റെ വളര്‍
ച്ചക്കും വികാസത്തിനും ഉതകുന്ന ഇടമായി വേണം വിദ്യാലയാന്തരീക്ഷത്തെ കാണേണ്ടത്.
ഭൗതിക അന്തരീക്ഷത്തോടൊപ്പം അനുയോജ്യമായ മാനസിക അന്തരീക്ഷവും ഉള്‍
പ്പെടുന്നതായിരിക്കണം വിദ്യാലയ അന്തരീക്ഷം. പ്രകൃതി ദത്തമായതും മനുഷ്യ നിര്‍മിതവുമായ
ഘടകങ്ങള്‍ ഇവിടെയുണ്ടാകണം.
For more read click here
സ്കൂൾ പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ
2.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം - ഭിന്നശേഷി സൗഹൃദ വിദ്യാലയ രൂപീകരണത്തിനും
ഓരോരുത്തരുടേയും പങ്ക്
നീതി പൂര്‍വ്വവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസ ഉറപ്പാക്കുകയെന്ന പൊതു വിദ്യാഭ്യാസത്തിന്‍റെ
ലക്ഷ്യം സാര്‍ത്ഥമാവുകയുള്ളൂ. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വരെയും
സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പുറംതള്ളപ്പെട്ടവരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും
അവരുടെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ പ്രക്രിയയുടെ എല്ലാ മേഖലകളിലും ഉള്‍
ച്ചേര്‍ക്കേണ്ടതുണ്ട്.കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവര്‍, ആദിവാസികള്‍,
ഇതര സംസ്ഥാനക്കാര്‍ കുടിയേറ്റക്കാര്‍, ഗോത്രവര്‍ഗക്കാര്‍, പട്ടിക ജാതിക്കാര്‍ തുടങ്ങിയ വിഭാഗത്തിലുള്ള
കുട്ടികള്‍ക്കും കൂടി സവിശേഷ പിന്തുണയും പ്രോത്സാഹനവും നല്കേണ്ടതുണ്ട്.ശാരീരികവും മാനസികവുമായ
വെല്ലിവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ പിന്തുണാ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.
For more read click here
ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം ഭിന്നശേഷി സൗഹൃദ വിദ്യാലയ രൂപീകരണത്തിനും ഓരോരുത്തരുടേയും പങ്ക്
3. പഠനതന്ത്രങ്ങള്‍-ട്രൈഔട്ട് രൂപരേഖയും വിലയിരുത്തല്‍റിപ്പോര്‍ട്ടും
കുുട്ടിയിൽ അറിവ് നിർമാണം നടക്കുന്നതിനു വേണ്ടിയാണു പഠനതന്ത്രങ്ങൾ
ആവിഷ്കരിക്കുന്നത് . അതും കുട്ടിയിൽ സമഗ്രമായ അന്വഷണത്തിലൂടെ അറിവ് നിർമാണം
നടക്കണം, കുട്ടിയുടെ സജ്ജീവപങ്കാളിത്തം വേണം ,എല്ലാകുട്ടിക്കൾക്കും തുല്യ പങ്കാളിത്തം വേണം
brain stimulations നടക്കണം, മാത്രമല്ല കുട്ടിയുടെ അറിവ് സമൂഹത്തിലോട്ട് വ്യാപനം ചെയ്യണം.
കുട്ടി പഠനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്വയം പഠിതാക്കളായി മാറണം. ടീച്ചർ
അതിനുവേണ്ട ആസൂത്രിതമായ പഠന തന്ത്രങ്ങൾ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ കുട്ടിയുടെ
അന്വഷണ മണ്ഡലം വിശാലമാണ്. കുട്ടിക്ക് ടീച്ചർ നല്കുന്ന videos ഉം മറ്റു ആസൂത്രിത
പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ,internet e-learning സംവിധാനങ്ങൾ ഉൾപ്പെടെ വിശാലമായ
പഠനമേഖലയാണ് കുട്ടിയുടെ ചുറ്റും ഉള്ളത്. ഇപ്പോൾ തന്നെ വിക്ടേസ്ചാനലിനും കുട്ടിക്കും ഇടയിൽ
ഒരു മാർഗദർശിയായി നിന്ന്, അദ്ധ്യാപകർ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കി, പുതിയ
പഠനതന്ത്രങ്ങളിലൂടെ കുട്ടിയിൽ അറിവ് നിർമാണം നടത്തികൊണ്ടിരിക്കയാണ്.
For more read click here
പഠനതന്ത്രങ്ങള്‍-ട്രൈഔട്ട് രൂപരേഖയും വിലയിരുത്തല്‍റിപ്പോര്‍ട്ടും
4-Asignment -1 CE - വിലയിരുത്തലും മൂല്യനിര്‍ണയവും
പഠന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിലയിരുത്തൽ. കുട്ടിയുടെ പഠന
നിലവാരം മനസ്സിലാക്കാനാവശ്യമായ ഏതൊരു പ്രവർത്തനവും വിലയിരുത്തൽ പ്രവർത്തനമായി
കണക്കാക്കാം. പഠനത്തിന് വേണ്ടിയും വിലയിരുത്തൽ പ്രവർത്തനങ്ങൾ നൽക്കാം. ഓരോ
കുട്ടിയുടേയും പഠനവേഗതയും പഠനരീതികളും വ്യത്യസ്തമാണ്. കുട്ടിയുടെ സാമൂഹികവും
സാംസ്കാരികവും ബൗദ്ധികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുളള കാഴ്ചപ്പാടിന്റെ
അടിസ്ഥാനത്തിലാവണം വിലയിരുത്തൽ നടത്തേണ്ടത്.For more read click here വിലയിരുത്തലും മൂല്യനിര്‍ണയവും
5.ജൈവ വൈവിധ്യ ഉദ്യാനം - പ്രസന്റേഷൻ ജൈവ വൈവിധ്യ ഉദ്യാനം - പ്രസന്റേഷൻ6-NCF 2005 ,KCF 2007 എന്നിവ പരിശോധിച്ച് ബഹുമുഖ ബുദ്ധിവികാസ മേഖലകളെ
അടിസ്ഥാനമാക്കി പ്രൈമറി ക്ലാസുകളിൽ കലോദ്ഥിത പഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു
പ്രബന്ധം തയ്യാറാക്കുകബഹുമുഖ ബുദ്ധി വികാസത്തിനും ശേഷികളുടെ ആവിഷ്കാരത്തിനും വൈവിധ്യപൂർണമായ
അനുഭവങ്ങൾ വിദ്യാഭ്യാസത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ലഭിക്കുമ്പോഴാണ്
ആരോഗ്യകരമായ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ കഴിയൂ. ഈ പരിപ്രേക്ഷ്യത്തിൽ
വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ മേഖലയാണ് കലാവിദ്യാഭ്യാസം. കലാ പഠനത്തിന്റെ
കാഴ്ചപ്പാടുകളും സമീപനങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുളള ബോധനം സാധ്യമാക്കുന്നതിനുളള
ആശയങ്ങളുടെ ഉളളടക്കമാണ് ഇവിടെ അവതരിപ്പിക്കുന്നത്For more read click here
7-സ്വന്തം സ്കൂളിന്റെ പി.ടി.എ അവാര്‍ഡിനുള്ള അപേക്ഷാ ഫോറത്തില്‍ സ്കൂളിന്റെ
നിജസ്ഥിതി വിലയിരുത്തി പൂരിപ്പിക്കുക. മെച്ചപ്പെടേണ്ട ഘടകങ്ങള്‍ കുറിക്കുക.For more read click here
8-സ്വന്തം വിദ്യാലയത്തെ സര്‍ഗ്ഗാത്മക വിദ്യാലയമായി ഉയര്‍ത്താനാവശ്യമായ മാസ്റ്റര്‍
പ്ലാന്‍ തയാറാക്കി ഓണ്‍ലൈനില്‍ അപ് ലോഡു ചെയ്യുക.സ്കൂള്‍ അന്തരീക്ഷം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്.
ലോകത്ത് വളര്‍ന്നു വരുന്ന ജനായത്ത വിദ്യാലയം കമ്മ്യൂണിറ്റി വിദ്യാലയം തുടങ്ങിയ
ആശയഗതികള്‍ ഉള്‍ക്കൊണ്ട് സമകാലികമായി വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട
മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി. ഈയൊരു പശ്ചാത്തലത്തില്‍ നിന്നു വേണം സര്‍
ഗ്ഗാത്മക വിദ്യാലയം എന്ന ആശയം രൂപീകരിക്കാന്‍. വിദ്യാലയം ഒരു സാമൂഹികസ്ഥാപനമാണ്.
സമൂഹത്തിന്‍റെ വളര്‍ച്ച കൂടിലക്ഷ്യം വെച്ച് വിദ്യാലയം പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം.
സമൂഹവും വിദ്യാലയവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കണം. ഒരു പ്രദേശത്തിന്റെ
സ്പന്ദനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന വിദ്യാലയമായി മാറുമ്പോൾ ആണ് വിദ്യാലയത്തിന്‍റെ
പ്രാദേശിക പാഠപുസ്തകം ആ പ്രദേശമായി മാറുന്നത്.പാഠ്യ പദ്ധതി വിനിമയം സജീവവും സര്‍
ഗ്ഗാത്മകവുമാക്കുന്നതിന് സമൂഹത്തിന്‍റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ആവശ്യമാണ്.
സർഗാത്മക വിദ്യാലയത്തിൽ സമൂഹത്തിന്റെ സ്ഥാനം വലുതാണ്. ജന കീയമായ
ഇടപെടലുകളിലൂടെ വിദ്യാലയത്തെ ഒരു സര്‍ഗ്ഗാത്മക ഇടമാക്കി മാറ്റാന്‍ പര്യാപ്ത മായിട്ടുണ്ട്. 73, 74
ഭരണഘടനാഭേദഗതി പ്രകാരം ഓരോ പ്രദേശത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍
തദ്ദേശസ്വയംഭരണസ്ഥാപനത്തിന്‍റെ മേല്‍ക്കൈയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാലയവും
സാമൂഹ്യപുരോഗതിയും - പരസ്പരം ആശ്രയിച്ചചിരിക്കുന്നു. സര്‍ഗ്ഗാത്മക വിദ്യാലയം (Creative
School) വിദ്യാലയത്തിന്‍റെയും സമൂഹത്തിന്‍റെയും വികസനത്തിന് വേണ്ടിയാണ്.For more read click here
9-വിദ്യാലയ സാഹചര്യങ്ങളിൽ നടക്കാനിടയുള്ള വിവിധതരം ബാലാവകാശ
ധ്വംസനങ്ങളെ അധികരിച്ച് കുറിപ്പ്കുട്ടികള്, വീട്ടിലും, സമൂഹത്തിലും വിദ്യാലയങ്ങളിലും വെച്ച് പലതരം ചൂഷണങ്ങള്‍ക്ക്
വിധേയമാകുന്നു. ലൈംഗി കവും, ലൈംഗികേതരവുമായ ചൂഷണങ്ങള്‍ ഇവയില്‍പ്പെടുന്നു. വിദ്യാര്‍ത്ഥി
സമൂഹം അവരുടെ സമയത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് സ്കൂളുകളിലായതിനാല്‍ ഇത്തരം
ബാലാവകാശ ധ്വംസനങ്ങള്‍ ഏതൊക്കെ രീതിയില്‍ എവിടെ വെച്ചൊക്കെ നടക്കുന്നു എന്നത് കുട്ടികളും,
അധ്യാപകരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപകരോടൊപ്പം തന്നെ, രക്ഷിതാക്കളും,
പൊതുസമൂഹവും, കുട്ടികളും ഇത്തരം ചൂഷണങ്ങളെക്കുറിച്ച് ബോധവാന്മാരാവേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ അധ്യാപക പരിശീലകര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടവരും
അത്തരം കുറ്റങ്ങള്‍ വിദ്യാലയങ്ങളിലും സമൂഹത്തിലും, വീടുകളിലും വെച്ച് നടക്കുന്നുണ്ടെങ്കില്‍ അവ തടയാന്‍
ബാധ്യതയുള്ളവരുമാണ്For more read click here
വിദ്യാലയ സാഹചര്യങ്ങളിൽ നടക്കാനിടയുള്ള വിവിധതരം ബാലാവകാശ ധ്വംസനങ്ങളെ അധികരിച്ച് കുറിപ്പ്
10-നിങ്ങളുടെ അഭിപ്രായത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ ഘടനയിൽ വരുത്തേണ്ട
മാറ്റങ്ങൾ എന്തെല്ലാം? എന്തുകൊണ്ട് ?ബ്രാഹ്മണാധിപത്യകാലം മുതൽ ആധുനിക കാലം വരെ നിരവധി
വിദ്യാഭ്യാസപരീക്ഷണങ്ങൾ നാം നടത്തിയിട്ടുണ്ട്. 2018 ജനുവരിയിൽ പ്രസിദ്ധീകരിച്ച വാർഷിക
സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്പ്രകാരം, 596 ജില്ലകൾ, 17,730 ഗ്രാമങ്ങൾ, 354,944
വീടുകൾ, 3 നും 16 നും ഇടയിൽ പ്രായമുള്ള 546,527 കുട്ടികൾ എന്നിവരടങ്ങിയ പഠനത്തിൽ,
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മികച്ച
പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം - ചരിത്രം നോക്കുമ്പോൾ, ഗുരുകുൽ
സമ്പ്രദായം - ക്രിസ്ത്യൻ മിഷനറിമാരുടെ പള്ളിക്കൂടങ്ങൾ,ജാതിയോ മതമോ നോക്കാതെ 1859 ൽ
പെൺകുട്ടികൾക്കുള്ള സ്കൂൾ, 1860 കളിൽ സർക്കാർ വിദ്യാഭ്യാസ പരിപാടികൾ മലബാറിലേക്ക്
വ്യാപിപ്പിച്ചത്...ഇവയെല്ലാം എത്തി നിൽക്കുന്നത് വിദ്യാഭ്യാസം സാർത്രികവും പൗരാവകാശവും
ആണ് എന്നതിലാണ് . ഉയർന്ന സാക്ഷരതാ നിരക്കും നല്ല ഭരണ മാതൃകയും
കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസത്തിന്റെ അവസ്ഥ
മെച്ചപ്പെടുത്തുന്നതിൽ കേരളം അഭിനന്ദനാർഹമാണ്.For more read click here
കേരളത്തിന്റെ വിദ്യാഭ്യാസ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? എന്തുകൊണ്ട് ?
11-അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അക്കാദമിക് മാസ്റ്റർ പ്ലാൻആമുഖം
മതനിരപേക്ഷ, ജനാധിപത്യ വിദ്യാഭ്യാസം ഗുണമേډ യോടെ എല്ലാ കുട്ടികള്‍ക്കും
ഉറപ്പുവരുത്താന്‍ വേണ്ടത്ര കഴിഞ്ഞില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ തിരിച്ചടികള്‍
ക്ക് ഇടവരുത്തുകയും ഈ മേഖല അനാകര്‍ഷകമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ്കേരള
സര്‍ക്കാര്നവകേരളമിഷന്റെഭാഗമായിപൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിനതുടക്കം
കുറിക്കുന്നത്
ഉള്ളടക്കം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാഭ്യാസ മാസ്റ്റർപ്ലാനും തുടർന്ന് വായിക്കാൻ12-നവീന മന:ശാസ്ത്ര /ബോധനശാസ്ത്ര ധാരണകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഭാവിയില്‍ വരുത്തേണ്ട മാറ്റങ്ങള്നവീന മനഃശാസ്ത്ര ബോധനശാസ്ത്രം ധാരണകളുടെ അടിസ്ഥാനത്തിൽ
പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഭാവിയിൽ വരുത്തേണ്ട
മാറ്റങ്ങൾആമുഖം
മാറുന്ന സാഹചര്യങ്ങൾ, സാമൂഹിക-സാംസ്കാരികവൈജ്ഞാനിക മാറ്റങ്ങൾക്ക് അനുസരിച്ച്
വിദ്യാഭ്യാസ ഘടന മാറുമ്പോൾ കരിക്കുലവും അതിൻറെ പ്രധാന നട്ടെല്ലാണ്. കരിക്കുലം മാറുന്നത്
ആശയപരമായ ധാരണകൾ മാറുന്നത് അനുസരിച്ചാണ്. അപ്പോൾ സ്വാഭാവികമായും ബോധന
രീതിയിൽ മാറ്റം വരുത്തേണ്ടതാണ്. ബോധന രീതിയും പഠന വസ്തുതകളും കുട്ടിയുടെ(
വിദ്യാഭ്യാസത്തിൻറെ കേന്ദ്രബിന്ദുവായ) മാനസിക നിലവാരത്തെ അനുസരിച്ചാണ്. അതിനാൽ
കുട്ടികളുടെ മനശാസ്ത്രത്തെക്കുറിച്ച് ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. മനഃശാസ്ത്രപരമായ
മാറ്റങ്ങൾ ഉൾക്കൊണ്ട് വേണം വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ടത്. ബോധന പ്രക്രിയ കുട്ടിയുടെ
മനസ്സ് ശാസ്ത്ര നിലപാട് അനുസരിച്ചായിരിക്കണം. നവീന മനഃശാസ്ത്രം എന്താണെന്ന് ധാരണയോടെ
കൂടി ബോധന പ്രക്രിയയിൽ മാറ്റം വരുത്തേേണ്ടത്. ഇതുവരെ പ്രധാനമായും മൂന്നു തരത്തിലാണ് ആണ്
മനശാസ്ത്രപരമായ ബോധനരീതി അവലംബിച്ചത് വ്യവഹാരവാദം, ജ്ഞാതൃവാദം,
സാമുഹ്യജ്ഞാതൃവാദം തുടർന്ന് വായിക്കാൻ തുടർന്ന് വായിക്കാൻ13.നിങ്ങളുടെ അഭിപ്രായത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ ഘടനയിൽ വരുത്തേണ്ട
മാറ്റങ്ങൾ എന്തെല്ലാം? എന്തുകൊണ്ട്?ആമുഖം
ബ്രാഹ്മണാധിപത്യകാലം മുതൽ ആധുനിക കാലം വരെ നിരവധി
വിദ്യാഭ്യാസപരീക്ഷണങ്ങൾ നാം നടത്തിയിട്ടുണ്ട്. 2018 ജനുവരിയിൽ പ്രസിദ്ധീകരിച്ച വാർഷിക
സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്പ്രകാരം, 596 ജില്ലകൾ, 17,730 ഗ്രാമങ്ങൾ, 354,944
വീടുകൾ, 3 നും 16 നും ഇടയിൽ പ്രായമുള്ള 546,527 കുട്ടികൾ എന്നിവരടങ്ങിയ പഠനത്തിൽ,
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മികച്ച
പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം - ചരിത്രം നോക്കുമ്പോൾ, ഗുരുകുൽ
സമ്പ്രദായം - ക്രിസ്ത്യൻ മിഷനറിമാരുടെ പള്ളിക്കൂടങ്ങൾ,ജാതിയോ മതമോ നോക്കാതെ 1859 ൽ
പെൺകുട്ടികൾക്കുള്ള സ്കൂൾ, 1860 കളിൽ സർക്കാർ വിദ്യാഭ്യാസ പരിപാടികൾ മലബാറിലേക്ക്
വ്യാപിപ്പിച്ചത്...ഇവയെല്ലാം എത്തി നിൽക്കുന്നത് വിദ്യാഭ്യാസം സാർത്രികവും പൗരാവകാശവും
ആണ് എന്നതിലാണ് . ഉയർന്ന സാക്ഷരതാ നിരക്കും നല്ല ഭരണ മാതൃകയും
കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസത്തിന്റെ അവസ്ഥ
മെച്ചപ്പെടുത്തുന്നതിൽ കേരളം അഭിനന്ദനാർഹമാണ്. തുടർന്ന് വായിക്കാൻ തുടർന്ന് വായിക്കാൻ14-കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം - കുടിപള്ളിക്കൂടം മുതൽ ഹൈടെക് വരെയുള്ള യാത്ര
ആമുഖം
വിദ്യാഭ്യാസ രംഗത്ത് ഇൻഡ്യയിൽ, കേരളം ഒന്നാം സ്ഥാനത്താണ്. 1817 മുതൽ റാണി
പാർവതീഭായിയുടെ കാലത്ത് വിദ്യാഭ്യാസ ചുമതല ഗവണ്മെന്റ ഏറ്റെടുത്തത് മുതൽ ഇങ്ങോട്ട് ചരിത്രം
പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് "ജനതയാണ് രാഷ്ട്രം ജനതയുടെ പരിവർത്തനം
രാഷ്ട്രത്തിൻറ പരിവർത്തനമാണ്. അതിനാൽ ജനതയെ വിദ്യാസമ്പന്നരാക്കണം "എന്ന കർത്തവ്യത്തിൻറ
പ്രാധാന്യം ഉൾകൊണ്ടുകൊണ്ടു കാലാകാലങ്ങൾക്കൾക്ക് അനുയോജ്യമായവിദ്യാഭ്യാസ പരിഷ്കാരങ്ങൾ
നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ന് ഹൈ ടെക് വിദ്യാഭ്യാസത്തിലൂടെ കടന്നു പോയ്കൊണ്ടിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് വന്ന നേട്ടങ്ങളുടെ ചരിത്രം എങ്ങനെയാണെന്നു നോക്കാം. തുടർന്ന് വായിക്കാൻ
15-ജനാധിപത്യമതനിരപേക്ഷ സമൂഹത്തിൽ അധ്യാപകന് വേണ്ട ദാർശനിക കാഴ്ചപ്പാട്
എന്ന വിഷയത്തിൽ നിങ്ങളുടെ സ്വന്തം ഭാഷയിൽ ഒരു കുറിപ്പ്ജനാധിപത്യമതനിരപേക്ഷ സമൂഹത്തിൽ അധ്യാപകന് വേണ്ട ദാർശനിക കാഴ്ചപ്പാട്
ആമുഖം
നമ്മുടേത് ജനാധിപധ്യ മതനിരപേക്ഷ സമൂഹം ആണ്. ആ കാഴ്ചപാട് അതാണെങ്കിലും,
ദൈനം ദിന വാർത്തകളിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. സമൂഹത്തിന്റെ വിവിധ
തുറകളിൽ ജനാധിപധ്യവും, മത നിരപേക്ഷകതയും സമത്വവും കാ റ്റിൽ പറത്തപ്പെടുന്നു
എന്നതാണ്. ഇത്തരം പ്രവണതകൾ ജനങ്ങളിൽ ഉണ്ടെങ്കിൽ നാം കരുതേണ്ടത് അവർക്കു
ആവശ്യത്തിനു നേരായ ബോധനം ലഭിച്ചിട്ടില്ല. എന്നതാണ്. നേരായ ബോധനം ഒരു വ്യക്തിക്ക്
ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്നും,സമൂഹത്തിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും ആണ്.
മഹാനായ അലക്സാണ്ടറുടെ അഭിപ്രായത്തില്‍ "എനിക്ക് ജീവന്‍ തന്നത് സ്വന്തം
മാതാപിതാക്കളാണ്, എങ്കിലും ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് അദ്ധ്യാപകരാണ്.”
ഇവിടെ ആണ് സമൂഹം നന്നാക്കുന്നതിൽ അധ്യാപകന്റെ പങ്ക് വ്യക്തമാവുന്നത്. ജനാധിപത്യ മത
നിരപേക്ഷ സമൂഹമാണ് നമുക്ക് വേണ്ടത് എങ്കിൽ, ആ സമൂഹത്തിലെ അധ്യാപകൻ
എങ്ങനെയാവണം,അധ്യാപകന്റെ റോൾ എന്താണ് എന്നത് ആണ് ഇവിടെ ചർച്ചക്ക്
വിഷയമാക്കിയിരിക്കുന്നത്. തുടർന്ന് വായിക്കാൻ
📥 Contribute or Request Resources
If you have assignment materials or suggestions, we’d love to hear from you! Email us pallippuram123@gmail.com
Last updated: July 2025 | © Adopt Journal
No comments:
Post a Comment