ADOPT - Teacher Transformation Programme



programmeലെ പ്രവർത്തനങ്ങളിലൂടെ നേടിയ തിരിച്ചറിവുകൾ

ഈ കോഴ്സ് സിനു വേണ്ടി ചെയ്ത assignment ആണ് താഴെ കാണുന്നവ.. assignmentചെയ്യുന്നതിനായി online സെർച്ചുകൾ നടത്തി, പല പ്രാവശ്യം wikipedia യെ ആശ്രയിച്ചു. google meet ക്ലാസ്സു്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ , moodle platform ലെ സ്റ്റഡി മെറ്റീരിയൽസ് റെഫർ ചെയ്തു. ..അങ്ങനെ ഒത്തിരിയേറെ വായനയിലൂടെ രൂപപ്പെട്ടതാണ് ഈ assignments . ഇത്രയും refer ചെയ്തതിനുഫലമുണ്ട്. പുതിയ കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

എന്തൊക്കെയാണ് ?


1 ഒരു assignment എങ്ങനെ എഴുതണം

2 ഏതെല്ലാം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കണം ?

അതായത് ഒരു വിഷയം കിട്ടിയാൽ സ്വയം ചോദിക്കുക ,ധാരാളം ചോദ്യങ്ങൾ സ്വയം കണ്ടെത്തുക അതാണ് ആദ്യ step

എന്നിട്ട് ?

ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ വിവിധ മാര്ഗങ്ങള് കണ്ടെത്തുക. കിട്ടുന്ന രേഖകൾ കുറുപ്പുകളായി ശേഖരിക്കുക. എന്നിട്ടു ക്രമപ്പെടുത്തി എഴുതുക.

ഈ ക്രമം പാലിച്ചു എഴുതിയപ്പോൾ assignment എളുപ്പമായി അനുഭവപെട്ടു.


3 വിഷയ ബന്ധിതമായി കൂടുതൽ അറിയാൻ കഴിഞ്ഞു.

ഭാഷ ചരിത്രം ,വിദ്യാഭ്യാസ ചരിത്രം , -എന്നിവയിലൂടെ കടന്നു പോയപ്പോൾ മുൻ കാലങ്ങളിൽ വിദ്യാഭ്യാസത്തിനു എത്ര പ്രാധാന്യം കണ്ടിരുന്നു എന്നത് ഗൗരവത്തോടെ കാണണം . സാമൂഹിക സാമ്പത്തിക പുരോഗതി ആ രാജ്യത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ട പൂർവികർ പ്രേത്യേകിച്ചും വിദേശികൾ വളരെ തന്മയത്തത്തോടെ അവരുടെ സംസ്കാരവും രീതികളും പഠിപ്പിക്കാൻ തുടങ്ങി എന്നത് ശ്രദ്ദേയമാണ്.



4 പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾ

പദപുസ്തകങ്ങൾ അന്നും ഇന്നും assignment വളരെ കൗതുകം ഉണർത്തുന്നതാണ്.

ഒരുകാര്യം ശ്രദ്ധയിൽ പെട്ടത് ഒരുകാലത്തും മാറ്റങ്ങൾ കാലത്തോടൊപ്പം നടന്നില്ല എന്നതാണ്. ഒരു ലക്‌ഷ്യം കണ്ടു പുസ്തകപരിഷ്കരണം നടന്നു കഴിയുമ്പോൾ ആ കാലഘട്ടം മാറി അടുത്ത തലമുറയെത്തുന്നു. അപ്പോൾ പഠനരീതി പഴയ വീഞ്ഞ് ആയി പോകുന്നു.

ഇതിനു പരിഹാരം പ്രവർത്തനങ്ങൾ മുന്നേ കണ്ടു കൊണ്ടുള്ള ബോധന പഠന പരിഷ്കരണം ആണ് നടക്കേണ്ടത്." ഓടുന്ന പട്ടിക്ക് ഒരുമുഴും മുന്നേ"

ഇപ്പോൾ തന്നെ online പഠന വേഗത കുറയുന്നതും ജനങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കം ആണ് കാണിക്കുന്നത്.

2

4 ബാലാവകാശനിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ മനഃശാസ്ത്ര സമീപനം എന്താണ് എന്ന് കൃത്യമായ ഒരറിവ് ഈ കാലയളവിലെ assaignment സമർപ്പണത്തിലൂടെ ആഴത്തിൽ അറിയാൻ കഴിഞ്ഞു. ഏതു മേഘലയെടുത്താലും പഠനത്തിൽ,കളിയിൽ , ഏതിലും മനശാത്രപരമായ സമീപനം തികച്ചും അനിവാര്യമാണ്.

കുട്ടിയുടെ എനർജി റിലീസ് ചെയ്യുന്ന പ്രക്രിയ ആണ് കളികൾ . ഇന്ന് എത്ര മാതാപിതാക്കളാണ് കുട്ടികളെ കളിയ്ക്കാൻ അനുവദിക്കുന്നത്?


5 കുട്ടികളെ പ്രകൃതി സ്നേഹികൽ ആക്കാൻ നമുക്ക് എന്തൊക്കെ സ്കൂളിൽ ചെയ്യാം ?

പഠനം പ്രകൃതിയിൽ നിന്ന് "-ഇതാണല്ലോ ജൈവവൈവിധ്യ ഉദ്യാനം ലക്ഷ്യമിടുന്നത്”


6. 5Eയിൽ നിന്നും 9E യിലേക്കുള്ള പ്രയാണം വ്യക്തമാക്കാൻ സാധിച്ചു

കുട്ടിയെ പ്രവർത്തനങ്ങളിൽ സജ്ജമാക്കി ,പ്രവർഹനങ്ങൾ ഏറ്റെടുത്തു, സ്വയം കണ്ടെത്തി അവ വിശദമാക്കി കൊണ്ട് കൊടുത്താൽ അറിവുകൾ സ്വായത്തമാക്കി, ഒരു സമൂഹപഠനത്തിലൂടെ കുട്ടിയുടെ അറിവ് സമൂഹത്തിലെത്തിക്കുക എന്ന ചക്രീയ പ്രവർത്തനമാണ് ഇത്. ഇത് teacherനാൽ കുട്ടികളിലൂടെ സമൂഹത്തിലേക്ക് വ്യാപിക്കുന്ന പ്രവർത്തനമാവണം.


7ജനാധിപത്യ രീതിയിൽ കുട്ടികളെ വളർത്തുന്നത് എങ്ങനെ?

ക്ലാസ്റൂമിൽ കുട്ടിക്ക് ലഭിക്കുന്ന ജനാധിപത്യ സമീപനം തന്നെയാണ് പിൽ കാലത്തു കുട്ടിയിൽ നിന്നും സമൂഹത്തിനു ലഭിക്കുക അതായതു ജനാധിപധ്യം വളർത്തുന്നത് നമ്മൾ അധ്യാപകരാണ്. ഈ ഗൗരവം എത്ര അധ്യാപകർ കണക്കിലെടുക്കുന്നുണ്ട്?


8ഒരു സമ്പൂർണ പഠന പ്രവർത്തനം എങ്ങനെ ആസൂത്രണം ചെയ്യാം ?

കുട്ടിയുടെ സര്വതോന്മുഖ കഴിവുകൾ പരിഗണിച്ചു , അന്വഷണ ബുദ്ധി പരിഗണിച്ചു, ന്യൂറോൺ ചലങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തുറന്ന ചോദ്യങ്ങളിലൂടെ കുട്ടിയെ ശരിയായ മാർഗത്തിൽ എത്തിക്കൽ പര്യാപ്തമായ TLM . ഇങ്ങനെ ഒരു ടീച്ചിങ് മാന്വൽ അഥവാ ലീർണിങ് മെറ്റീരിയൽസ് ഒരുക്കാൻ അധ്യാപകൻ മാത്രം വിചാരിച്ചാൽ കഴിയില്ല കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സമ്പൂർണ പഠന പ്രവർത്തനം സാധ്യമാകൂ


9പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?

നമുക്ക് ഒറ്റയ്ക്ക് ഒരു കാര്യവും സാധ്യമല്ല കൂട്ടായ ശ്രമം വേണം . അപ്പോൾ ഈ കാര്യത്തിൽ ആരുടെയൊക്കെ സഹായങ്ങളോടെ സ്കൂ ൾ പഠന അന്തരീക്ഷം മെച്ചപ്പെടുത്താം? എങ്ങനെ പ്ലാൻ ചെയ്യാം എന്നിവ അക്കാദമിക മാസ്റ്റർ പ്ലാനിലൂടെയും സർഗാത്മക വിദ്യാലയ മാസ്റ്റർ പ്ലാനിലൂടെയും കടന്നു പോയപ്പോൾ വ്യക്തമായ ചിത്രം കിട്ടി.

ശിശു സൗഹൃദമായ ഒരു വിദ്യാലയം ഒരുക്കാൻ ടീചെര്സ് ഓരോ പ്രവർത്തനങ്ങളും ജനാധിപത്യാരീതിയിൽ കുട്ടിയെ hurt ചെയ്യാതെ ,കുട്ടികൾക്ക് കണ്ടും കെട്ടും അന്വഷിച്ചും അറിവ് സ്വായത്തമാക്കാനുള്ള വഴികൾ തെളിച്ചു കൊടുക്കുക.

10എന്തുകൊണ്ട് കുട്ടികൾക്കായി ഇത്രയും നിയമ സംരക്ഷണം കൊണ്ടുവന്നു. വിദ്യാഭ്യാസത്തിൽ ,പഠനത്തിൽ വരുന്ന നേരിയ മാറ്റങ്ങൾ കുട്ടിയെ സ്വാധീനിക്കുന്നതെന്തുകൊണ്ട്?


3

കുട്ടിയുടെ മനഃശാസ്ത്രം മനസ്സിലാക്കിയത് കൊണ്ടാണ് വ്യവഹാര വാദം മുതൽ സാമൂഹ്യ നിർമിതി വാദം വരെ വിദ്യാഭ്യാസത്തിൽ കൊണ്ടുവന്നത് .ഓരോ ചെറിയ പ്രേരകങ്ങളും സൃഷ്ടിക്കുന്ന ഫലങ്ങൾ വലുതാണ്.

11.തലച്ചോറിന്റെ ഭാഗങ്ങള്‍, ഓരോന്നിന്റെയും ധര്‍മങ്ങള്‍, നാഡീകോശങ്ങളുടെ ഘടന, നാഡീകോശബന്ധങ്ങള്‍, പഠനം നടക്കുമ്പോള്‍ കോശബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അവ കണ്ടെത്തുന്ന രീതി, തലച്ചോറിന്റെ പ്ലാസ്തികത (plasticity), പ്രാദേശികത (localisation), മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകള്‍, ഇത്തരം തിരിച്ചറി വുകള്‍ പഠനസമീപനം, പഠനപ്രക്രിയ, പഠനസാമഗ്രികള്‍, പഠനാന്തരീക്ഷം തുടങ്ങിയവയില് പ്രയോജനപ്പെടുത്താൻ കഴി‍ഞ്ഞു.

12വിക്ടർസ് ചാനൽ ക്ലാസ്സുകളുടെ വിലയിരുത്തൽ പ്രവർത്തനം നടത്തി

സ്വന്തം ടീച്ചിങ് മാന്വൽ വെച്ച് ചാനലിലെ ക്ലാസുകൾ വിലയിരുത്തുമ്പോൾ ആണ് എവിടെയൊക്കെ ചാനലിലെ ക്ലാസുകൾ മികച്ചു നിൽക്കുന്നു എന്നും എവിടെയൊക്കെ എന്റെ ക്ലാസ്സ് മികച്ചു നില്കുന്നു എന്നും മനസ്സിലാക്കി സ്വയം improvement നു സാധിക്കു.എന്നത് അനുഭവത്തിലൂടെ അറിഞ്ഞു.

13.google mee എങ്ങനെ organise ചെയ്യാം എന്നത് മനസ്സിലാക്കി

ഗ്രൂപ്പ് പ്രസന്റേഷൻ ആക്ടിവിറ്റി യിലൂടെ ഒരു ഗൂഗിൾ മീറ്റ് ചിട്ടപ്പെടുത്തി നടത്താൻ പഠിച്ചു. മോഡറേറ്റർ സ്ഥാനത്തു നിൽക്കാൻ കഴിഞ്ഞത് കൊണ്ട് കൂടുതലായി മാനേജ്‌മന്റ് എങ്ങനെ? എന്നതിനും ഉത്തരം കിട്ടി.


14കൂടുതൽ വെബ്ബിനാരുകളിൽ പങ്കെടുക്കാൻ സാധിച്ചു

മറ്റു ജില്ലകളിലെ പ്രവർത്തനങ്ങൾ കാണാൻ കഴ്ഞ്ഞു. നല്ല മാതൃകകൾ സ്വീകരിക്കാൻ കഴിഞ്ഞു . ആനക്കര സ്കൂളിന്റെ g board അവതരണം ,സാജൻ സാറിന്റെ it class , diet സംഘടിപ്പിച്ച NEP യുടെ webinar ,gifted children നു നൽകിയ ക്ലാസ്.....തുടങ്ങി യുവ

പ്രീ പ്രൈമറി PTA ആണ് കൂടുതൽ ഇഷ്ടമായത്. അതിൽ നിന്നും ഒരേ സമയം കുട്ടിയേയും അമ്മയെയും എങ്ങനെ handle ചെയ്യാം എന്ന് കണ്ടെത്തി. പാറശ്ശാല BRC നടത്തിയ PTAആയിരുന്നു.


15, Prepared presentation ppt


16.Got chance to present my views in front of my ADOPT collegues

എന്റെ ആശയങ്ങളും കണ്ടെത്തലുകളും പങ്കാളികളുടെ മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.. (ജില്ലാ കോൺഗ്രസ്)


ഓരോ പ്രവർത്തങ്ങളും ഓരോ meet കളും വിലയേറിയ അനുഭവങ്ങൾ തന്നു. ഇതിൽ നിന്നും ലഭിച്ച ഊർജം വലിയ വിലയുള്ളതാണ്.


Thank all menters and co ordinators those who are conducting this ADOPT Certificate course programme

====================================================

This is not an end.......................It being continued in front of our children

                                                                                                SHAIMA AS


Comments

Popular posts from this blog