Thursday, July 17, 2025

google meet webinar അനുഭവങ്ങൾ 2

 ക്ലാസ്സ്‌റൂം ആസൂത്രണം

Google meet on 27/ 08/ 2020    Resource person Sri. V parameswaran vettikkad from Malappuram  to read   click here 

Sunday, July 4, 2021

Lesson Plan: Creating Google Meet link through Google Calendar

Lesson Plan: Creating Google Meet link through Google Calendar:

  This video is a demonstration on generating meet link through google calendar. It is very helpful those who are conduting google meet classe...

Sunday, February 28, 2021

ADOPT - Teacher Transformation Programme

ADOPT - Teacher Transformation Programme



ഈ programmeലെ പ്രവർത്തനങ്ങളിലൂടെ നേടിയ തിരിച്ചറിവുകൾ

ഈ കോഴ്സ് സിനു വേണ്ടി ചെയ്ത assignment ആണ് താഴെ കാണുന്നവ.. ഈ assignmentചെയ്യുന്നതിനായി online സെർച്ചുകൾ നടത്തി, പല പ്രാവശ്യം wikipedia യെ ആശ്രയിച്ചു. google meet ക്ലാസ്സു്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ , moodle platform ലെ സ്റ്റഡി മെറ്റീരിയൽസ് റെഫർ ചെയ്തു. ..അങ്ങനെ ഒത്തിരിയേറെ വായനയിലൂടെ രൂപപ്പെട്ടതാണ് ഈ assignments . ഇത്രയും refer ചെയ്തതിനുഫലമുണ്ട്. പുതിയ കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

എന്തൊക്കെയാണ് ?


1 ഒരു assignment എങ്ങനെ എഴുതണം

2 ഏതെല്ലാം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കണം ?

അതായത് ഒരു വിഷയം കിട്ടിയാൽ സ്വയം ചോദിക്കുക ,ധാരാളം ചോദ്യങ്ങൾ സ്വയം കണ്ടെത്തുക അതാണ് ആദ്യ step

എന്നിട്ട് ?

ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ വിവിധ മാര്ഗങ്ങള് കണ്ടെത്തുക. കിട്ടുന്ന രേഖകൾ കുറുപ്പുകളായി ശേഖരിക്കുക. എന്നിട്ടു ക്രമപ്പെടുത്തി എഴുതുക.

ഈ ക്രമം പാലിച്ചു എഴുതിയപ്പോൾ assignment എളുപ്പമായി അനുഭവപെട്ടു.


3 വിഷയ ബന്ധിതമായി കൂടുതൽ അറിയാൻ കഴിഞ്ഞു.

ഭാഷ ചരിത്രം ,വിദ്യാഭ്യാസ ചരിത്രം , -എന്നിവയിലൂടെ കടന്നു പോയപ്പോൾ മുൻ കാലങ്ങളിൽ വിദ്യാഭ്യാസത്തിനു എത്ര പ്രാധാന്യം കണ്ടിരുന്നു എന്നത് ഗൗരവത്തോടെ കാണണം . സാമൂഹിക സാമ്പത്തിക പുരോഗതി ആ രാജ്യത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ട പൂർവികർ പ്രേത്യേകിച്ചും വിദേശികൾ വളരെ തന്മയത്തത്തോടെ അവരുടെ സംസ്കാരവും രീതികളും പഠിപ്പിക്കാൻ തുടങ്ങി എന്നത് ശ്രദ്ദേയമാണ്.



4 പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾ

പദപുസ്തകങ്ങൾ അന്നും ഇന്നും assignment വളരെ കൗതുകം ഉണർത്തുന്നതാണ്.

ഒരുകാര്യം ശ്രദ്ധയിൽ പെട്ടത് ഒരുകാലത്തും മാറ്റങ്ങൾ കാലത്തോടൊപ്പം നടന്നില്ല എന്നതാണ്. ഒരു ലക്‌ഷ്യം കണ്ടു പുസ്തകപരിഷ്കരണം നടന്നു കഴിയുമ്പോൾ ആ കാലഘട്ടം മാറി അടുത്ത തലമുറയെത്തുന്നു. അപ്പോൾ പഠനരീതി പഴയ വീഞ്ഞ് ആയി പോകുന്നു.

ഇതിനു പരിഹാരം പ്രവർത്തനങ്ങൾ മുന്നേ കണ്ടു കൊണ്ടുള്ള ബോധന പഠന പരിഷ്കരണം ആണ് നടക്കേണ്ടത്." ഓടുന്ന പട്ടിക്ക് ഒരുമുഴും മുന്നേ"

ഇപ്പോൾ തന്നെ online പഠന വേഗത കുറയുന്നതും ജനങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കം ആണ് കാണിക്കുന്നത്.

2

4 ബാലാവകാശനിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ മനഃശാസ്ത്ര സമീപനം എന്താണ് എന്ന് കൃത്യമായ ഒരറിവ് ഈ കാലയളവിലെ assaignment സമർപ്പണത്തിലൂടെ ആഴത്തിൽ അറിയാൻ കഴിഞ്ഞു. ഏതു മേഘലയെടുത്താലും പഠനത്തിൽ,കളിയിൽ , ഏതിലും മനശാത്രപരമായ സമീപനം തികച്ചും അനിവാര്യമാണ്.

കുട്ടിയുടെ എനർജി റിലീസ് ചെയ്യുന്ന പ്രക്രിയ ആണ് കളികൾ . ഇന്ന് എത്ര മാതാപിതാക്കളാണ് കുട്ടികളെ കളിയ്ക്കാൻ അനുവദിക്കുന്നത്?


5 കുട്ടികളെ പ്രകൃതി സ്നേഹികൽ ആക്കാൻ നമുക്ക് എന്തൊക്കെ സ്കൂളിൽ ചെയ്യാം ?

പഠനം പ്രകൃതിയിൽ നിന്ന് "-ഇതാണല്ലോ ജൈവവൈവിധ്യ ഉദ്യാനം ലക്ഷ്യമിടുന്നത്”


6. 5Eയിൽ നിന്നും 9E യിലേക്കുള്ള പ്രയാണം വ്യക്തമാക്കാൻ സാധിച്ചു

കുട്ടിയെ പ്രവർത്തനങ്ങളിൽ സജ്ജമാക്കി ,പ്രവർഹനങ്ങൾ ഏറ്റെടുത്തു, സ്വയം കണ്ടെത്തി അവ വിശദമാക്കി കൊണ്ട് കൊടുത്താൽ അറിവുകൾ സ്വായത്തമാക്കി, ഒരു സമൂഹപഠനത്തിലൂടെ കുട്ടിയുടെ അറിവ് സമൂഹത്തിലെത്തിക്കുക എന്ന ചക്രീയ പ്രവർത്തനമാണ് ഇത്. ഇത് teacherനാൽ കുട്ടികളിലൂടെ സമൂഹത്തിലേക്ക് വ്യാപിക്കുന്ന പ്രവർത്തനമാവണം.


7ജനാധിപത്യ രീതിയിൽ കുട്ടികളെ വളർത്തുന്നത് എങ്ങനെ?

ക്ലാസ്റൂമിൽ കുട്ടിക്ക് ലഭിക്കുന്ന ജനാധിപത്യ സമീപനം തന്നെയാണ് പിൽ കാലത്തു കുട്ടിയിൽ നിന്നും സമൂഹത്തിനു ലഭിക്കുക അതായതു ജനാധിപധ്യം വളർത്തുന്നത് നമ്മൾ അധ്യാപകരാണ്. ഈ ഗൗരവം എത്ര അധ്യാപകർ കണക്കിലെടുക്കുന്നുണ്ട്?


8ഒരു സമ്പൂർണ പഠന പ്രവർത്തനം എങ്ങനെ ആസൂത്രണം ചെയ്യാം ?

കുട്ടിയുടെ സര്വതോന്മുഖ കഴിവുകൾ പരിഗണിച്ചു , അന്വഷണ ബുദ്ധി പരിഗണിച്ചു, ന്യൂറോൺ ചലങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തുറന്ന ചോദ്യങ്ങളിലൂടെ കുട്ടിയെ ശരിയായ മാർഗത്തിൽ എത്തിക്കൽ പര്യാപ്തമായ TLM . ഇങ്ങനെ ഒരു ടീച്ചിങ് മാന്വൽ അഥവാ ലീർണിങ് മെറ്റീരിയൽസ് ഒരുക്കാൻ അധ്യാപകൻ മാത്രം വിചാരിച്ചാൽ കഴിയില്ല കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സമ്പൂർണ പഠന പ്രവർത്തനം സാധ്യമാകൂ


9പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?

നമുക്ക് ഒറ്റയ്ക്ക് ഒരു കാര്യവും സാധ്യമല്ല കൂട്ടായ ശ്രമം വേണം . അപ്പോൾ ഈ കാര്യത്തിൽ ആരുടെയൊക്കെ സഹായങ്ങളോടെ സ്കൂ ൾ പഠന അന്തരീക്ഷം മെച്ചപ്പെടുത്താം? എങ്ങനെ പ്ലാൻ ചെയ്യാം എന്നിവ അക്കാദമിക മാസ്റ്റർ പ്ലാനിലൂടെയും സർഗാത്മക വിദ്യാലയ മാസ്റ്റർ പ്ലാനിലൂടെയും കടന്നു പോയപ്പോൾ വ്യക്തമായ ചിത്രം കിട്ടി.

ശിശു സൗഹൃദമായ ഒരു വിദ്യാലയം ഒരുക്കാൻ ടീചെര്സ് ഓരോ പ്രവർത്തനങ്ങളും ജനാധിപത്യാരീതിയിൽ കുട്ടിയെ hurt ചെയ്യാതെ ,കുട്ടികൾക്ക് കണ്ടും കെട്ടും അന്വഷിച്ചും അറിവ് സ്വായത്തമാക്കാനുള്ള വഴികൾ തെളിച്ചു കൊടുക്കുക.

10എന്തുകൊണ്ട് കുട്ടികൾക്കായി ഇത്രയും നിയമ സംരക്ഷണം കൊണ്ടുവന്നു. വിദ്യാഭ്യാസത്തിൽ ,പഠനത്തിൽ വരുന്ന നേരിയ മാറ്റങ്ങൾ കുട്ടിയെ സ്വാധീനിക്കുന്നതെന്തുകൊണ്ട്?


3

കുട്ടിയുടെ മനഃശാസ്ത്രം മനസ്സിലാക്കിയത് കൊണ്ടാണ് വ്യവഹാര വാദം മുതൽ സാമൂഹ്യ നിർമിതി വാദം വരെ വിദ്യാഭ്യാസത്തിൽ കൊണ്ടുവന്നത് .ഓരോ ചെറിയ പ്രേരകങ്ങളും സൃഷ്ടിക്കുന്ന ഫലങ്ങൾ വലുതാണ്.

11.തലച്ചോറിന്റെ ഭാഗങ്ങള്‍, ഓരോന്നിന്റെയും ധര്‍മങ്ങള്‍, നാഡീകോശങ്ങളുടെ ഘടന, നാഡീകോശബന്ധങ്ങള്‍, പഠനം നടക്കുമ്പോള്‍ കോശബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, അവ കണ്ടെത്തുന്ന രീതി, തലച്ചോറിന്റെ പ്ലാസ്തികത (plasticity), പ്രാദേശികത (localisation), മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകള്‍, ഇത്തരം തിരിച്ചറി വുകള്‍ പഠനസമീപനം, പഠനപ്രക്രിയ, പഠനസാമഗ്രികള്‍, പഠനാന്തരീക്ഷം തുടങ്ങിയവയില് പ്രയോജനപ്പെടുത്താൻ കഴി‍ഞ്ഞു.

12വിക്ടർസ് ചാനൽ ക്ലാസ്സുകളുടെ വിലയിരുത്തൽ പ്രവർത്തനം നടത്തി

സ്വന്തം ടീച്ചിങ് മാന്വൽ വെച്ച് ചാനലിലെ ക്ലാസുകൾ വിലയിരുത്തുമ്പോൾ ആണ് എവിടെയൊക്കെ ചാനലിലെ ക്ലാസുകൾ മികച്ചു നിൽക്കുന്നു എന്നും എവിടെയൊക്കെ എന്റെ ക്ലാസ്സ് മികച്ചു നില്കുന്നു എന്നും മനസ്സിലാക്കി സ്വയം improvement നു സാധിക്കു.എന്നത് അനുഭവത്തിലൂടെ അറിഞ്ഞു.

13.google mee എങ്ങനെ organise ചെയ്യാം എന്നത് മനസ്സിലാക്കി

ഗ്രൂപ്പ് പ്രസന്റേഷൻ ആക്ടിവിറ്റി യിലൂടെ ഒരു ഗൂഗിൾ മീറ്റ് ചിട്ടപ്പെടുത്തി നടത്താൻ പഠിച്ചു. മോഡറേറ്റർ സ്ഥാനത്തു നിൽക്കാൻ കഴിഞ്ഞത് കൊണ്ട് കൂടുതലായി മാനേജ്‌മന്റ് എങ്ങനെ? എന്നതിനും ഉത്തരം കിട്ടി.


14കൂടുതൽ വെബ്ബിനാരുകളിൽ പങ്കെടുക്കാൻ സാധിച്ചു

മറ്റു ജില്ലകളിലെ പ്രവർത്തനങ്ങൾ കാണാൻ കഴ്ഞ്ഞു. നല്ല മാതൃകകൾ സ്വീകരിക്കാൻ കഴിഞ്ഞു . ആനക്കര സ്കൂളിന്റെ g board അവതരണം ,സാജൻ സാറിന്റെ it class , diet സംഘടിപ്പിച്ച NEP യുടെ webinar ,gifted children നു നൽകിയ ക്ലാസ്.....തുടങ്ങി യുവ

പ്രീ പ്രൈമറി PTA ആണ് കൂടുതൽ ഇഷ്ടമായത്. അതിൽ നിന്നും ഒരേ സമയം കുട്ടിയേയും അമ്മയെയും എങ്ങനെ handle ചെയ്യാം എന്ന് കണ്ടെത്തി. പാറശ്ശാല BRC നടത്തിയ PTAആയിരുന്നു.


15, Prepared presentation ppt


16.Got chance to present my views in front of my ADOPT collegues

എന്റെ ആശയങ്ങളും കണ്ടെത്തലുകളും പങ്കാളികളുടെ മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.. (ജില്ലാ കോൺഗ്രസ്)


ഓരോ പ്രവർത്തങ്ങളും ഓരോ meet കളും വിലയേറിയ അനുഭവങ്ങൾ തന്നു. ഇതിൽ നിന്നും ലഭിച്ച ഊർജം വലിയ വിലയുള്ളതാണ്.


Thank all menters and co ordinators those who are conducting this ADOPT Certificate course programme

====================================================

This is not an end.......................It being continued in front of our children

                                                                                                SHAIMA AS


Assignments

 Assignments
 
8-ലിംഗനീതി എന്ന ആശയം സമൂഹത്തിൽ പ്രബലമായി വന്നതിൻെറ ചരിത്ര പശ്ചാത്തലം
വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക.
 
11-വിവിധ യൂണിറ്റുകളിലൂടെ നേടിയ ധാരണകളുടെ അടി സ്ഥാനത്തില്‍ "പരിസ്ഥിതി
സൗഹൃദ വിദ്യാലയ" ത്തിനുള്ള ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി ഓണ്‍ലൈനായി സമര്‍പ്പിക്കുക.
 
24-സ്കൂൾ പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ -
 
34-പരിസരപഠനം ട്രൈഔട്ട്
 
39-സര്ഗ്ഗാത്മകപഠനം ഗണിതത്തിൽ

FROM ADOPT TTP KASARAGOD AND KANOOR

 FROM ADOPT TTP KASARAGOD AND KANOOR

 നേടിയവ
അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള അവതരണം നന്നായിട്ടുണ്ട്.
വിദ്യാലയ manegement 0 നിലവാരത്തിൽ നിന്ന് 100 ലേക്ക് ഉയർത്താൻ
പിന്തുണാസംവിധാനങ്ങൾ കൊണ്ടു സാധിച്ചു .
glps perianad ന്റെ FOCUS പരിപാടി ശ്രെധേയമായി ഓൺലൈൻ ക്ലാസുകൾ അനുബന്ധമായി
ടീചെര്സ് കുട്ടികളിൽ നിന്ന് റഫറൻസ് റിപ്പോർട്ട് വാങ്ങുന്നു. അതിൽ നിന്നും ടീചെര്സ് ഉം
കുട്ടികളും ഓൺലൈൻ ക്ലാസുകൾ കാണുന്നു എന്ന് ബോധ്യപ്പെടുന്നു. ssg യുടെ
പിന്തുണാസംവിധാനങ്ങൾ ആണ് എടുത്തു പറഞ്ഞത്.
Cheruvathoor brc അധ്യാപക പഠന കൂട്ടായ്മയാണ് ഉയർത്തികാണിച്ചത്.
നാട്ടുകാരുടെ നല്ല ഇടപെടൽ സ്കൂൾ പ്രവർത്തന ങ്ങളെ എത്രത്തോളം ഉന്നതങ്ങളിൽ എത്തിക്കും
എന്നുള്ള കൂട്ടക്കാണി മോഡൽ,
എന്റെ ചിന്തകൾ
വിദ്യാഭ്യാസ ഘടന താളലയത്തോടൊപ്പം മുന്നോട്ടു പൊക്കണമെന്റ്‌കിൽ ഓരോ
മേഖലയിലും ഓരോ ഘട്ടങ്ങളിലും സമൂഹത്തിന്റെയും ഓരോ കണ്ണിയുടെയും സപ്പോർട്ട്
അത്യാവശ്യമാണ് . ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ .
എല്ലാ ജില്ലയും ചേർത്ത് ഒരു ഗ്രൂപ്പാക്കിയാലോ??

 

 


-----------------
Shaima AS

നിങ്ങൾ നിങ്ങളായി തന്നെ വളരണം

 ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും സരസമായ ക്ലാസ്

 


 നേടിയവ
"നിങ്ങൾ നിങ്ങളായി തന്നെ വളരണം .വേറിട്ട് ചിന്തിക്കണം .കഴിവുകൾ കണ്ടത്താനം .
അതിന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കണം . ഞാൻ ആരാവണം എന്ന ലക്ഷ്യബോധം
ഉറച്ചതായിരിക്കണം" ....ഈ ആശയങ്ങൾ എത്ര ലളിതവും സരളവും ആയിട്ടാണ് സാർ പ്രേസേന്റ്റ്
ചെയ്തത്. കുട്ടുകൾക്കു മാത്രമല്ല മുതിർന്നവർക്കും മോട്ടിവേഷൻ ലഭിക്കുന്ന തരത്തിലുള്ള ക്ലാസ്.
എന്റെ ചിന്തകൾ
ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട കഴിവാണ് കുട്ടികളെ കൈലെടുക്കുക എന്നത്.
കുട്ടികളുടെ മനസ്സിൽ സ്ഥാനം കിട്ടിയാൽ ആ അധ്യാപകൻ വിജയിച്ചു.
ഞാൻ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു.?
എന്റെ lp class അധ്യാപനത്തിലും ഈ കാര്യത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇപ്പഴോ ? up class
സിൽ പഠിപ്പിക്കാൻ വന്നശേഷം എല്ലാ കുട്ടികളെയും ഒരേപോലെ care ചെയ്യാൻ കഴിഞ്ഞോ? ഇല്ല
എന്തുകൊണ്ട്?
time table system ആണ് പ്രധാനകാരണം എന്ന് അനുഭവത്തിൽ നിന്നും മനസിലാക്കുന്നു. ഓരോ
പീരീഡ് ഉം 35 മിന്റ്. ക്ലാസ് തുടങ്ങി എൻഗേജ് ഘട്ടം കഴിഞ്ഞു പാഠത്തിൽ എത്തുമ്പോൾ അടുത്ത
ക്ലാസ്സിലേക്കുള്ള bell ആവും. അതുപോലെ ക്ലാസ്സുകളുടെ എണ്ണം കൊടുത്താൽ കൂടുതൽ work കൾ .
അതുകൊണ്ടു എല്ലാ കുട്ടികളെയും ശ്രദ്ധിക്കാൻ കഴിയുന്നില്ല. പക്ഷെ ഇപ്പോൾ whatsapp ഗ്രൂപുകളിൽ
വന്നതോടുകൂടി കുട്ടികളെ അടുത്തറിയാൻ കഴിയുന്നു എന്നത് കോവിഡ്കാലത്തിന്റെ നേട്ടങ്ങളിൽ
ഒന്നാണ് .
------------------------------------------------------
Shaima AS

google meet webinar അനുഭവങ്ങൾ 5

ഞാൻ പങ്കെടുത്ത google meet webinar അനുഭവങ്ങൾ 

1.നേടിയവ
സൈബർ ആക്രമണങ്ങൾ എങ്ങനെ?
അതിന്റെ പരിഹാര മാര്ഗങ്ങള് എന്തെല്ലാം?
കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാർ വിശദമാക്കി.
എന്റെ ചിന്തകൾ
online പഠന സംവിധാനത്തിലൂടെ കടന്നു പോകുന്ന കുട്ടികൾ തീർച്ചയായും നല്ല guidance
ഇല്ലെങ്കിൽ വഴിതെറ്റി പൊക്കാൻ ഇടയുണ്ട്. മാതാപിതാക്കൾ അറിവുള്ളവരാണെങ്കിൽ ഈ പ്രശനം
കുട്ടികൾക്ക് വരില്ല എന്നാൽ നല്ലൊരു ശതമാനം parents നും ഈക്കാര്യത്തിൽ അവബോധം
കുറവാണു. . ടീചെര്സ് തന്നെയാണ് കുട്ടികൾക്ക് മാർഗദർശിയാവേണ്ടത്.വളരെ പ്രയോജനം ഉള്ള
ക്ലാസ്.

Wednesday, December 16, 2020

WEBINAR SERIES INAUGURATION FUNCTION

 

29/ 09 2020  WEBINAR SERIES  INAUGURATION  FUNCTION

@ 10 am on GOOGLE MEET

Dr. Prasad, Director, NCERT Kerala function inaugurate ചെയ്തു.  DIET Principal in charge Dr. T R Sheela kemari, സ്വാഗത പ്രസംഗം നടത്തി. Function coordinate ചെയ്തത് DIET ഫാക്കല്റ്റി Smt KK Manju teacher ആയിരുന്നു.  Ex DIET Principal C. പ്രഭാകരൻ സർ .Adopt State coordinator Sreejith സർ, കൂടെ ഞങ്ങളുടെ Mentors Dr. മുഹമ്മദ് കബീർ , Dr.  V സുലഭ , Dr. K Geetha Lakshmi, എന്നിവരും,സന്നിഹിതരായിരുന്നു.  Motivator speaker MA സുധീർ സാർ guest ആയിരുന്നു.

ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ highlight ആയി അനുഭവപ്പെട്ടത് Dr.J Prasad, Director, NCERT Kerala സാറിന്റെ വാക്കുകൾ ആയിരുന്നു.

“കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്തുക.”

ശരിയാണ് മുതിർന്ന ഒരു പൗരന് ഉണ്ടാക്കുന്ന അന്വഷണ ത്വര യേക്കാളും എത്രയോ മടങ്ങാണ് കു ട്ടി യിലെ അന്വഷണത്വര . എന്ത്, എവിടെ, എന്തുകൊണ്ട്,എങ്ങനെ, എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾക്കു നടുവിലാണ് നമ്മുടെ കുട്ടികൾ. ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ മാർഗങ്ങൾ, സംവിധാനങ്ങൾ, വഴികൾ, കുട്ടിയുടെ മുന്നിൽ തുറന്നു കൊടുത്താൽ കുട്ടി ആ വഴിയേ സഞ്ചരിച്ചു ഉത്തരത്തിലെത്തും.  ഈ സത്യം മനസ്സിലാക്കാതെയാണ്. നമ്മൾ ചോദ്യങ്ങൾക്കു ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു കുട്ടിയെ തൃപ്തിപ്പെടുത്തുകയോ, കുട്ടിയുടെ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു വരുന്നത്.

കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്താൻ വേണ്ടി കുട്ടിക്കു വഴിഒരുക്കികൊടുക്കുക എന്നത് ഒരു കലയാണ്.അധ്യാപനം ഒരു കലയാണ്.

Experimental learning, Research in Education എന്നിവയുടെ പ്രാധാന്യം MA SUDHEER സാറിനാൽ പങ്കുവെക്കപെട്ടു.

36 Adopt പങ്കാളികളും വെബ്ബിനാറിൽ പങ്കെടുത്തു,

Monday, December 14, 2020

മസ്തിഷ്കവും പഠനവും


 

വിദ്യാഭ്യാസ മനശാസ്ത്രം
മസ്തിഷ്കവും പഠനവും
പഠനത്തിൻ്റ നാഡീതലം

മുഖവുര
    സങ്കീർണ്ണമായ അഡാപ്റ്റീവ് സിസ്റ്റമാണ് മസ്തിഷ്കം. മസ്തിഷ്കം ഒരു സാമൂഹിക തലച്ചോറാണ്.
മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചു ഏകോപിച്ച് വിവിധ
കോശസമുച്ചയങ്ങൾക്ക് വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. ബൗദ്തിക ശേഷിയുടെ,
സർഗ്ഗപരതയുടെ, ഓർമ്മയുടെ, കമ്പ്യൂട്ടർ പ്രവർത്തനത്തിന്റ എല്ലാം വിളനിലം മസ്തിഷ്കമാണ് ആണ്.
അവയവങ്ങളിൽ മസ്തിഷ്കം ആണ് ഏറ്റവും സങ്കീർണമായത് . അസംഖ്യം ന്യൂറൽശൃംഖല മസ്തിഷ്ക
ത്തിന് ഉണ്ട്. ആയിരം ട്രില്യൻ സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്കത്തിൽ ഉള്ളതായി
കണക്കാക്കപ്പെട്ടിരിക്കുന്നു . (ഒരു ട്രില്യൻ =ഒരു ലക്ഷം കോടി) . ശരീരത്തിൻറെ രണ്ട് ശതമാനം
മാത്രമുള്ള മസ്തിഷ്കം ഓക്സിജൻറ 20% ഉപയോഗിക്കുന്നു. മസ്തിഷ്കം ഓരോ ഭാഗവും ഓരോ പ്രത്യേക
പ്രവർത്തിയിൽ പങ്കുവഹിക്കുന്നു . യുക്തിചിന്ത, അപഗ്രഥനം, എഴുത്ത് ,സംസാരം,
സാമാന്യവൽക്കരണം, ബുദ്ധിശക്തി ,എന്നിവ ഇടതുഭാഗത്തെ അർത്ഥം ഗോളം . വലത് അർത്ഥം
ഗോളം വ്യക്തിപരമായ അനുഭവത്തിൻ്റ വൈകാരികതയെ ഊന്നൽ നൽകുന്നു. പഠനത്തിലെ നാ‍
ഡീതലം എന്താണെന്നു നോക്കാം
ഉള്ളടക്കം
    പുരാതന മസ്തിഷ്കത്തിൻറ പ്രധാന ഭാഗമാണ് ഹൈപ്പോതലാമസ് . വികാരങ്ങളെ
തൃപ്തിപ്പെടുത്തലും ,ജീവൻ നിലനിർത്തലും ആണ് ലക്ഷ്യം . മസ്തിഷ്ക നവീന മസ്തിഷ്കത്തിൻറ
പ്രധാനഭാഗമാണ് സെറിബ്രഅർത്ഥംഗോളങ്ങൾ. ബുദ്ധിപരവും സാംസ്കാരികപരവും കലാപരവുമായ
പ്രവർത്തികളുടെതാണ്. പുരാതന മസ്തിഷ്കത്തിൽ നിന്നും വരുന്ന മൃഗീയ വാസനകൾ
വികാരവിചാരങ്ങളും വികാരവിക്ഷോഭങ്ങളും നിയന്ത്രിക്കുന്നത് നവീന മസ്തിഷ്കം ആണ്.
ജന്മസിദ്ധമായി ലഭിച്ച നവീന മസ്തിഷ്കത്തിലെ കഴിവുകൾ പരിപോഷിപ്പിച്ച് എടുക്കാൻ കഴിയും .
സൃഷ്ടിപരമായ അനുഭവ പരിസരം ആവശ്യമാണ് .
പഠനത്തിൽ മസ്തിഷ്കത്തിൻ്റ സാധ്യതകൾ
    നാഡീവ്യവസ്ഥ ജനതികമായി ചിട്ടപ്പെടുത്തിയതാണ്. ജൈവപരമായ വികാസത്തിന് ചില
സാധ്യതകൾ ഉണ്ട്. നാഡീ വ്യവസ്ഥയുടെ ആന്തരികമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ
ബാഹ്യമായ ചോതനകൾക്കനുസരിച്ചു മാറുന്നുണ്ട് . പ്ലാസ്റ്റിസിറ്റി പ്ലാസ്റ്റികതാ എന്നാണ് ഇതിന്
പറയുന്നത് .എത്രകണ്ട് പ്ലാസ്റ്റികത ഉണ്ടോ അത്രകണ്ട് മസ്തിഷ്കം വികസിച്ചുവെന്നു വരാം .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റ ക്രമത്തിലും ദൃഡതയിലും ഉണ്ടാക്കുന്ന സൂക്ഷ്മവും
ദുരൂഹമായ മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവരശേഖരണവും ആയി ബന്ധപ്പെട്ടിരിക്കുന്നു .
ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഉണ്ടാക്കുന്ന ഭാഗമാണ് സിനാപ്സ് . ഉറക്കത്തിൽ പോലും
വിവരങ്ങൾ തുടർച്ചയായി പാകപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയിലെ
യൂറോൺ ബന്ധങ്ങളിൽ ഉണ്ടാവുന്ന തുടർച്ചയായ മാറ്റങ്ങളിലൂടെയാണ്.2
പഠനത്തിൽ ഏർപ്പെടുമ്പോൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം
നടക്കുന്നു . പുതിയ ഓരോ കാര്യങ്ങൾ പഠിക്കുമ്പോൾ പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ
രൂപപ്പെടുന്നു .ന്യൂറോൺ പരസ്പരം ബന്ധപ്പെടുന്ന സ്ഥാനത്തിന് ഇടയിൽ വിവരശേഖരണത്തിനു
സഹായിക്കുന്ന രാസവസ്തുവിനെറ അളവിൽ വരുന്ന മാറ്റങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ
സിനാപ്സ് ബന്ധങ്ങളുടെ ശക്തിയിൽ ദീർഘകാലം നിലനിൽക്കുന്നതും ഗാഡവുമായ മാറ്റങ്ങൾ
ഉണ്ടാക്കുന്നത്.
    ഓർമ്മയുടെയും പഠനത്തിൻറെയും അടിസ്ഥാനമായ പ്ലാസ്റ്റികത മാറ്റങ്ങളുടെ സ്വഭാവം
സംബന്ധിച്ച് ഘടകങ്ങൾ സിനാപ്സിനെയാണ് ആശ്രയിക്കുന്നത് .ന്യൂറോണുകൾ തമ്മിലുള്ള
സൈനാപ്സിത ബന്ധം രൂപപ്പെടുന്നതിന് നിരക്ക് ജനനശേഷം ദ്യുതഗതിയിൽ വർദ്ധിക്കുകയും മൂന്ന്
വയസ്സ് ആകുമ്പോൾ ഏറ്റവും ഉയർന്ന രീതിയിൽ ആവുകയും ചെയ്യുന്നു .മസ്തിഷ്കം കോശങ്ങൾ
രൂപപ്പെടുന്നതിനു ജീവിതാനുഭവങ്ങൾക്ക് പങ്കുണ്ട്. ക്രിയാത്മകമായ പഠനങ്ങൾ ലഭിക്കുന്നത് വഴി
കൂടുതൽ പുതിയ മടക്കുകൾ ഉണ്ടാക്കുന്നു .അതുവഴി പ്രവർത്തന ശേഷി വർദ്ധിക്കും .
ജനനത്തിനു മുൻപ് തന്നെ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു എങ്കിലും പരിസരവുമായി
പ്രതികരിക്കുന്നതിനും ഇടപഴകുന്നതിനും കോശങ്ങൾ നിർമ്മിക്കപെടേണ്ടത്
അനുഭവങ്ങളിലൂടെയാണ്. കണ്ണിലെ ന്യൂറോണുകളും വിഷ്വൽകോർട്ടക്സിലുള്ള ന്യൂറോണുകളും
തമ്മിലുള്ള പരസ്പര ബന്ധമാണ് ആണ് കാഴ്ചയെ വിശകലനം ചെയ്യാന്നവുന്നത്. ദൃശ്യ പരമായ
അനുഭവങ്ങളുടെ ആവർത്തനം ഇവ തമ്മിലുള്ള കോശബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
ശൈശവദശയിൽ സമൃദ്ധമായ അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കേണ്ടത് ന്യൂറോൺ ബന്ധങ്ങൾ
വേണ്ടത്ര സ്ഥാപിക്കാനും അങ്ങനെ ലഭ്യമായ ബൗദ്ധിക ശേഷി സംരക്ഷിക്കാനും ആവശ്യമാണ്.
ന്യൂറോൺ ബന്ധങ്ങളും പ്ലാസ്റ്റികതയുമായി ബന്ധപ്പെട്ട മസ്തിഷ്ക വികാസം ജീവിതകാലം മുഴുവൻ
തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിലെ ഈ
ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും . നിരന്തരം വൈവിദ്ധ്യമുള്ളതും
അതേസമയം പുതിയതുമായ കാര്യങ്ങൾ പഠിക്കുക സ്കില്ലുകൾ പഠിക്കുക , എന്നിവ വഴി പുതിയ
ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു. അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ (prunning)
ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ ലഭ്യമായ കോഗ്നിറ്റീവ് ശേഷികളായ ഒാർമ്മ,ചിന്ത, ബോധം
,ബുദ്ധി , ജാഗ്രത തുടങ്ങിയവ കാര്യക്ഷമമായി ഉപയോഗിക്കുവാനും നിലനിർത്താനും കഴിയും .
മനുഷ്യ മസ്തിഷ്കത്തിൽ ഒരു ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉണ്ട്എന്ന് 2014 ൽ
കണ്ടുപിടുച്ചു. ഇതിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു . ഗണിതശാസ്ത്രത്തിൽ വസ്തുക്കളെയും
അവർ തമ്മിലുള്ള ബന്ധങ്ങളെ പറ്റി പഠിക്കുന്ന ശാഖയാണ് graph theory. മസ്തി്ഷ്കത്തിലെ ഈ
പ്രതിഭാസം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ തരത്തിലാവണം ഓരോ പഠന വസ്തുതകളും
കുട്ടികൾക്ക് കൊടുക്കുമ്പോൾ . ഏതു സമീപനരീതി ആണ് ആഭികാമ്യം, ഏതു പ്രക്രിയകളിലൂടെ
പഠന വസ്തുത എത്തിക്കുന്നു, ഏതെല്ലാം സാമഗ്രികൾ ഉപയോഗിക്കുന്നു -എന്നിവയെല്ലാം ഈ പഠന
വസ്തുത കുട്ടിയിൽ എത്തിച്ചേരുമ്പോൾ കുട്ടിയിലുണ്ടാക്കുന്ന മാനസിക മാറ്റങ്ങളുടെയും
പഠനതെളിവിനെയും ബാധിക്കുന്നു.
    അതായത് കണ്ടും അറിഞ്ഞും പഠിക്കുന്ന പ്രവർത്തനങ്ങൾ കുട്ടിയുടെ ന്യൂറോൺ
വികാസത്തെ അനുകൂലമാകുന്നു . യുക്തിചിന്തക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ്
നിൽക്കേണ്ടത് . പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന് ഉതകുന്ന വഴികൾ വെട്ടിത്തെളിച്ചു നൽകുക.
വിവിധ വിഷയങ്ങളിൽ അടിസ്ഥാനമായി നിലനിൽക്കുന്നത് ഗണിതം ആണെന്ന് ഗ്രാഫ് തിയറി3
പറയുന്നതിനാൽ നിത്യജീവിത ഉദ്ഗ്രഥിതസമീപന രീതിയിൽ ഗണിതാശയങ്ങൾ കുട്ടികൾക്ക്
നൽക്കപ്പെടണം .
    പ്രാഥമിക വിദ്യാഭ്യാസഘട്ടം ഏറ്റവും നിർണ്ണായക ഘട്ടമാണ്. "മുളയിലേ അറിയാം വിളയുടെ
ഗുണം "എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ് . കുട്ടിക്കാലത്തെ കുട്ടിയുടെ സ്വതന്ത്രചിന്തയും
വൈകാരിക ഭാവങ്ങളും പ്രകടനങ്ങളും സ്വതന്ത്രമായി വികസിപ്പിക്കപ്പെട്ട രീതിയിൽ വേണം
ബോധനസമീപനരീതി അവലംബിക്കേണ്ടത്. അത് വീട്ടിൽ ആയാലും സ്കൂളിൽ ആയാലും . എന്നാൽ
ഇത് മനസ്സിലാക്കാതെയാണ് പല അമ്മമാരും ( അധ്യാപകർ പോലും ) "അവൻ കുട്ടിയല്ലേ അവന്
ഇതൊക്കെ മതി" എന്ന ഭാവത്തിൽ കുട്ടിയുടെ ആശയ പ്രകടനങ്ങൾ സ്ഥാനം നൽകാതെ
അവഗണിക്കുന്നത്.
അനുബന്ധം
    ബാലാവകാശ നിയമം കൊണ്ടുവന്നിട്ടുള്ളതും കുട്ടിയുടെ മാനസിക വളർച്ചയുടെ സുപ്രധാന
ഘട്ടങ്ങളിലൂടെ ബാല്യം കടന്നു പോകുന്നു എന്ന കണ്ടെത്തലുകളുടെ ഫലമാണ്. brain based learning
അഥവാ കുട്ടിയുടെ ബൗദ്ധിക വികാസം പ്രാപ്തമാക്കുന്ന പഠനബോധന തന്ത്രങ്ങളിലൂടെ പഠനം
നടത്തണം. അതായത് കുട്ടിക്ക് കരുതൽ അനുഭവപ്പെടണം ,ചിന്തിക്കാൻ കഴിയണം, അഭിപ്രായം
പറയാൻ ,സ്വന്തം കണ്ടെത്തലുകൾ പ്രാധാന്യമുണ്ടെന്നു തിരിച്ചറിയുകയും വേണം ,ആവശ്യമായ
ജലം ആഹാരങ്ങൾ എന്നിവ ലഭ്യമാക്കണം, അനുഭവങ്ങൾ കൊടുക്കണം ,മോട്ടിവേഷൻ
കൊടുക്കണം .
ഉപസംഹാരം
    ഒരു വിദ്യാഭ്യാസ അനുഭവത്തിൽ വിദ്യാർത്ഥികളെ പൂർണ്ണമായും മുഴുകുന്ന പഠന അന്തരീക്ഷം
സൃഷ്ടിക്കുന്നു. വളരെയധികം വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം നിലനിർത്തിക്കൊണ്ടുതന്നെ
പഠിതാക്കളിൽ ഭയം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. - വിവരങ്ങൾ സജീവമായി പ്രോസസ്സ്
ചെയ്യുന്നതിലൂടെ ഏകീകരിക്കാനും ആന്തരികവൽക്കരിക്കാനും പഠിതാവിനെ അനുവദിക്കുന്നു.
ചിന്തോദ്ദീപകവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരങ്ങൾ നൽകുന്നതുമായ അനുഭവങ്ങളിലൂടെ
ഉള്ള പഠനം ആണ് ബുദ്ധിവികാസത്തിനു അടിസ്ഥാനമായി വേണ്ടത്. അതിനാൽ എല്ലാ
വിഷയവും അനുഭവ പഠനത്തിന് ഉതകുന്ന രീതിയിൽ മാറ്റേണ്ടതുണ്ട് .പഠനം നമ്മുടെ ക്ലാസ്
മുറിയിൽ ഒതുങ്ങുന്നതല്ല എന്ന തിരിച്ചറിവ് കൂടി വേണം .
അവലംബം
Dr Prasad Amor,Psychologist’s Article
Moodle http://moodle.scert.kerala.gov.in/pluginfile.php/4382/mod_resource/content/
2/brain%20based%20learning.pdf
                                                                         

 

                                                                                                       Shaima AS,

                                                                  Teacher, GOVT HSS Kazhakuttom.

Wednesday, December 9, 2020

google meet webinar അനുഭവങ്ങൾ 4

 


Google meet on 27/ 08/ 2020


Resource person Sri. V parameswaran vettikkad from Malappuram

Subject ക്ലാസ്സ്‌റൂം ആസൂത്രണം


പാഠാസൂത്രണം മേന്മയുള്ളതാണെങ്കിലേ ആ പ്രദേശത്തെ പഠനനേട്ടം കുട്ടികളിൽ കിട്ടു

അതാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം

ക്ലാസ് ആസൂത്രണം  5 തലത്തിലുണ്ട്

വാർഷികാസൂത്രണം

യൂണിറ്റ് തല ആസൂത്രണം

ക്ലാസ് ആസൂത്രണം


          ക്ലാസ്സ്‌റൂം അന്താരീക്ഷം                                                     പഠനസാമഗ്രികൾ


അക്കാഡമികം ഭൗതികം വൈകാരികം                              ICT ശേഖരിക്കുന്നത്        ICT നിർമിക്കുന്നത്



പാഠ ആസൂത്രണം


,അടിസ്ഥാന പാഠഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പ്രവർത്തനം, സൂക്ഷ്മ പ്രക്രിയ, പ്രതികരണം,

വിവരങ്ങൾ


പഠാസൂത്രണം പ്രധാനമാവുന്നതു എന്തുകൊണ്ട്?

പഠാസൂത്രണത്തിന്റെ സമഗ്രത ആണ് അതിന്റെ കാരണം

വിഷയപരമായ ഉള്ളടക്കം , പഠനബോധനപ്രക്രിയ പാഠ്യപദ്ധതതി സമീപനം വിഷയ സമീപനം പഠന നേട്ടങ്ങൾ വിലയിരുത്തൽ ഇനീ മേഖലകളിൽ സമഗ്രമായി ആസൂത്രണം ചെയ്യണം അപ്പോൾ പഠാസൂത്രണം പ്രധാനമാവുന്നു.

കമ്മീഷൻ റിപ്പോർട്ട് പ്രകാരം പഠാസൂത്രണം നടക്കേണ്ടത് , മനഃശാസ്ത്രം, കലാകായിക പ്രവൃത്തിപരിചയ ശേഷികൾ, വിഷയ സമീപനം, കുട്ടികളുടെ അവകാശങ്ങൾ ,എന്നിവയിൽ പ്രാധാന്യം കൊടുത്തുകൊണ്ടുവേണം.

ശ്രീ പരമേശ്വരൻ സാർ വെട്ടികാട് ക്ലാസ്സ്‌റൂം ആസൂത്രണം എന്ന ഭാഗം വളരെ വ്യക്തമായി വിവരിക്കുകയുണ്ടായി

ക്ലാസ്സ്‌റൂം ആസൂത്രണത്തിന്റെ ഒരു പ്രധാന ഘടകമാണ് പദസൂത്രണം .പാഠ ആസൂത്രണം നല്ല ലക്ഷ്യ ബോധത്തോടെ ആസൂത്രണം ചെയ്താൽ മാത്രമേ എല്ലാ കുട്ടിക്കൾക്കും പഠന നേട്ടങ്ങൾ എല്ലാം എത്തിച്ചു,നാം ഉദ്യേശിക്കുന്ന ഫലം നേടാൻ കഴിയു . 9 E ഘട്ടങ്ങളിലൂടെ ഒരു പഠാസൂത്രണം ആസൂത്രിതമായി തന്നെ കടന്നു പോകണം ബോധപൂർവം ഓരോ ഘട്ടത്തിലും കുട്ടിക്ക് ലഭിക്കേണ്ട നേട്ടങ്ങൾ, കുട്ടിയുടെ പ്രതികരണങ്ങൾ, എന്നിവ മുൻകൂട്ടി ധാരണയുണ്ടാവണം. സർഗ്ഗവേള കളികൾ കൊടുക്കുന്ന work sheet കൾ എന്ന് വേണ്ട എല്ലാ സാമഗ്രികളുടെയും ധാരണയും ആസൂത്രണവും നടക്കണം

നാലാം ക്ലാസ്സിലെ കുടയില്ലാത്തവർ എന്ന പാഠഭാഗം കുൂട്ടിയിൽ ഏതു രീതിയിൽ കൊടുതാലാണ് ഭാഷാപ്രയോഗം മെച്ചപ്പെടുന്നത് എന്ന് ഉദാഹരണം സഹിതം വ്യക്തമാക്കി . ഭാഷാവിഷയത്തിൽ 9 E ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടു പോകുന്നത് എങ്ങനെയാണ് എന്നത് ഉദാഹരണം സഹിതം ബോധ്യമാക്കിത്തന്നു.

THANKS TO ARRANGED THIS GOOGLE MEET CLASS TODAY


WELCOME Dr. K Geethalakshmi DIET, TVPM

SCREEN SHARING Smt. Manju KK DIET

Participants 16

Saturday, December 5, 2020

google meet webinar അനുഭവങ്ങൾ 3

24 / 08/ 2020

Monahan Kalthery and Sanu mash

Google meet  at  2 pm

പരിസ്ഥിതി എന്നത് വേർതിരിച്ചു കാണാനാവില്ല .  നാം തന്നെയാണ് പരിസ്ഥിതി.  പരിസര പഠനം നടക്കേണ്ടതു  പരിസരത്തിനുവേണ്ടി, പരിസരത്തിലൂടെ, പരിസരത്തിനു ആവണം.  പരിസരത്തിലൂടെ എന്നത് പ്രക്രിയയാണ്. പരിസരത്തിതുവേണ്ടി എന്നത് കുട്ടിയിൽ രൂപപ്പെടേണ്ട മനോഭാവവും ആണ് .  ie  of  the  environmental ,  for  the  environmental , through  the  environmental . 14 പ്രക്രിയാശേഷികൾ evs  ൽ ഉണ്ട്. അന്വഷണാത്മക പഠനരീതിയാണ് പരിസരപഠന സമീപന രീതിയായി അവലംബിച്ചിരിക്കുന്നത്.. ശാസ്ത്രീ യമായ അന്വഷണത്തിലൂടെ തെളിവുകൾ ശേഖരിക്കുക, വിപുലീകരിക്കുക.

അതായത് അന്വഷണാത്മക പഠനത്തിലൂടെ മികച്ച പഠനനേട്ടം കുട്ടിയിൽ  എത്തിക്കാൻ കുറഞ്ഞത് 5 E ഘട്ടങ്ങളിലൂടെ കടന്നുപോയേ പറ്റൂ .

എന്നാൽ ഇന്ന് 5 E  ഘട്ടം മാറി 9 E  ഘട്ടത്തിലോട്ടു പോയിട്ടുണ്ട്.  എന്തൊക്കെയാണ് ഈ 9 E  ഘട്ടങ്ങളും 5 E  ഘട്ടങ്ങളും?

1 ELICIT

കുട്ടിയെ അറിവ് നിർമാണ പ്രക്രിയക്ക് സജ്ജമാക്കുന്ന പ്രവർത്തനം ആണ്. ഒരു വ്യത്യസ്ത സംഭവത്തിൽ നിന്നും തുടങ്ങണം എന്നാണീ ഡോക്ടർ ബെനഡിക്ട് സാറിന്റെ അഭിപ്രായം അതായത് desvripant  event

2 ENGAGE

മുന്നറിവിലൂടെ കുട്ടിയെ പഠനത്തിന് സജ്ജമാക്കുക.  അതായത് കുട്ടി അറിഞ്ഞ ധാരണ എന്താണ്? - നിലവിലുള്ള ധാരണ എന്താണ്?.ഇവാ തിരിച്ചറിഞ്ഞു അറിവുനിര്മാണത്തിനു താല്പര്യപ്പെടുക.

3 EXPLORE

അന്വഷണ പ്രക്രിയ രൂപകൽപന ചെയ്യുക , ശാസ്ത്രീ യവഴികളിലൂടെ അറിവ് കണ്ടെത്തുക,പ്രവചനങ്ങൾ നടത്തുക ഇവയാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. അദ്ധ്യാപിക/അധ്യാപകൻ ഈ ഘട്ടത്തിൽ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കണം.കുട്ടിയുടെ SPECEFIC ആയ ചോദ്യങ്ങൾ തന്നെ ചോദിക്കണം

4 EXPLAIN

കണ്ടെത്തിയ പഠന വസ്തുതകൾ വിവരിക്കുന്നു. ആശയപരമായ കുട്ടിയുടെ വളർച്ച ഈ ഘട്ടത്തിൽ വിലയിരുത്താം. കൂടുതൽ ആശയങ്ങൾ സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നതിനു അവസരവും കൊടുക്കണം

5 ENCOUNTER

കുട്ടി കണ്ടെത്തിയ അറിവുകളിൽ നിന്നും കൂടുതൽ അറിവുകളിലേക്കു കുട്ടിയെ എത്തിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ teacher  ആസൂത്രണം ചെയ്തിരിക്കണം . കുട്ടി teacher  ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളിലൂടെ കൂടുതൽ വിശാലമായ അറിവു അന്വഷണ തലങ്ങളിലേക്ക്  സഞ്ചരിക്കുന്നു.

6 ENLIGHTEN

 

ഇപ്പോൾ കുട്ടി പഠനനേട്ടം കൈവരിച്ചു .അന്വഷണ ഫലങ്ങൾ ക്രോഡീകരിക്കുന്ന വേളയാണ്. ഈ ഘട്ടത്തിൽ സ്വാഭാവികമായും കുട്ടിയിൽ ന്യൂതന ആശയങ്ങൾ ഉടലെടുക്കുന്ന സന്ദർഭമാണിത്.  teacher  hint ചോദ്യങ്ങളും ആവശ്യമായ support ഉം നൽകി കുട്ടിയുടെ കണ്ടെത്തിയ അറിവുകൾ/ ആശയങ്ങൾ  സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്ന തരത്തിൽ ക്രമപ്പെടുതെണ്ടതായുണ്ട്. അദ്ധ്യാപിക സമയവും സന്ദര്ഭവറും ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.

7 EXTENT/EXPAND

കണ്ടെത്തിയ പഠനനേട്ടങ്ങളും അറിവുകളും ഈ ഘട്ടത്തിൽ കുട്ടി പ്രയോഗിക്കുന്നു. അതിലൂടെ പരിസരത്തിനു ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടക്കുന്നു.

8 ELABORATE

ഇപ്പോൾ കുറ്റിയിലെ അറിവ് പ്രായോഗിക തലത്തിൽ എത്തിയതുമൂലം കുട്ടിയിൽ  കൂടുതൽ അനുഭവത്തെളിച്ചം നടക്കുന്നു. അങ്ങനെ അറിവ് വികസിക്കുന്നു.

9 EVALUATE

വിലയിരുത്തൽ പ്രക്രിയ നിരന്തരം നടക്കേണ്ടതാണ്. ഓരോ ഘട്ടങ്ങളിലും കുട്ടിയെ നിരന്തരം വിലയിരുത്തണം. കുട്ടിക്ക് സ്വയംവിലയിരുത്താനുള്ള അവസരങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആവണം നൽകേണ്ടത്.. അറിവ് പ്രയോഗിക്കുമ്പോൾ കുട്ടി യിലെ  അറിവുകൾ / പഠനനേട്ടം വിലയിരുത്തണം

 

അപ്പോൾ 5 E  എന്താണെന്നു അറിയാൻ തോന്നുന്നില്ലേ?

ദാ  ഈ കോളം  നോക്കു

 

1 ELICIT

 

1 ENGAGE

2 ENGAGE

 

2 EXPLORE

3 EXPLORE

 

3EXPLAIN

4 EXPLAIN

 

 

5 ENCOUNTER

 

 

6 ENLIGHTEN

 

4 EXTENT/EXPAND

7 EXTENT/EXPAND

 

 

8 ELABORATE

 

5 EVALUATE

9 EVALUATE

 

 

ഇപ്പോൾ മനസ്സിലായില്ലേ?  എന്താ വ്യത്യാസം എന്ന്.

 അതായത് എൻഗേജിനു മുന്നേ ഒരു activity.  Explain കഴിഞ്ഞു കുട്ടിയെ encounter, enlightening ഘട്ടത്തിലൂടെ കൊണ്ടുപോയിവേണം extent  activity യിൽ കുട്ടി എത്തേണ്ടത്. ഈ extent activity യിലൂടെ വീടും അറിവ് elaborate ചെയ്യപ്പെടുന്നു. 9 E ലേക്ക് വരുമ്പോൾ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി ഊന്നൽ നൽകപ്പെടുന്നു.

 

 

 

IF ANY MISTAKE , COMMENT